‘എന്റെ കവിതകളടക്കമുള്ളവയുടെ ചില വരികൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്, പകർപ്പവകാശം ഉന്നയിക്കാറില്ല’; വൈരമുത്തു

സംഗീതജ്ഞൻ ഇളയരാജയുടെ പകർപ്പവകാശ പരാതികളെ പരോക്ഷമായി വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തന്റെ കവിതകളടക്കമുള്ളവയുടെ ചില വരികൾ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും എന്നാൽ അതിന്റെ പകർപ്പവകാശം താൻ ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു. ‘വിണ്ണൈതാണ്ടി വരുവായ’, ‘നീ താനേ എൻ പൊൻവസന്തം’ എന്നിവ ഞാൻ എഴുതിയ കവിതകളുടെ പേരുകളാണ്. അവ പിന്നീട് സിനിമകൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ഞാൻ എഴുതിയ വരികൾ സിനിമാ പേരുകളായി ഉപയോഗിച്ചപ്പോൾ ആരും എന്റെ സമ്മതം വാങ്ങിയിരുന്നില്ല. ഞാൻ അതേക്കുറിച്ച് ആരോടും ചോദിച്ചിട്ടുമില്ല. വൈരമുത്തു നമ്മളിൽ ഒരാൾ,…

Read More

‘നിങ്ങൾ ഇന്ത്യക്കാരനായതിനാൽ വോട്ട് ചെയ്യില്ല’;  വംശീയ പരാമർശത്തിൽ മറുപടിയുമായി വിവേക് രാമസ്വാമി

ഇന്ത്യൻ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ എഴുത്തുകാരിയായ ആൻ കൗൾട്ടർ. വിവേക് ​​രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താൻ അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹം ഇന്ത്യക്കാരനായതിനാൽ താൻ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമായിരുന്നു ആൻ കൗൺട്ടറുടെ പരാമർശം. വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയും റിപ്പബ്ലിക്കൻ ലീഡ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.  നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതിന് നന്ദി. അതൊരു നല്ല സംഭാഷണമായിരുന്നു. ഞാനും നിങ്ങളുടെ ഒരു ആരാധകനാണ്,…

Read More

താന്‍ രോഗബാധിതയാണ്, ബോഡി ഷെയ്മിംഗ് കമന്റിട്ട് തന്നെ വേദനിപ്പിക്കരുത്: അന്ന രാജന്‍

മലയാളികള്‍ ക്ക് സുപരിചിതയായ നടിയാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അന്ന രാജന്‍. താരം പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും അന്ന നേരിടാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിംഗിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അന്ന രാജന്‍. കഴിഞ്ഞ ദിവസം അന്ന ഒരു ഡാന്‍സ് റീല്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഒരാള്‍ താരത്തെ അപമാനിക്കുന്ന കമന്റുമായി എത്തുകയായിരുന്നു. മാംസപിണ്ഡത്തിന് അനങ്ങാന്‍ വയ്യ എന്നായിരുന്നു കമന്റ്. തുടര്‍ന്നാണ് അന്ന സ്‌റ്റോറിയിലൂടേയും…

Read More

കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ട: വര്‍ഗീയ ആരോപണത്തിന് മറുപടിയുമായി ഷാഫി പറമ്പില്‍

തനിക്കെതിരെ ഉയര്‍ന്ന വര്‍ഗീയ ആരോപണത്തിന് മറുപടിയുമായി വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. തനിക്ക് മതത്തിന്‍റെ പ്ലസ് വേണ്ടെന്നും, കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജം, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ടെന്നും ഷാഫി പറമ്പില്‍.  കാഫിര്‍ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കാൻ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കില്‍ വ്യാജനിര്‍മിതികള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. കാരണം വ്യാജ പോസ്റ്റിനെ എതിർ സ്ഥാനാർത്ഥി തള്ളി പറഞ്ഞില്ല. അവരത് മനപൂർവ്വം തനിക്കെതിരെ പ്രയോഗിച്ചു, വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ…

Read More

മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല; പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നോട്ട് പോകുവെന്ന് കെ.സി വേണുഗോപാല്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാർഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. സിപിഐഎമ്മിനാണ് അങ്കലാപ്പ്. കഴിഞ്ഞതവണയും സിപിഐഎം സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. മുന്നണി രാഷ്ട്രീയത്തിൽ സ്വാഭാവികമായ കാര്യമാണിത്. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം. രാഹുൽ ഗാന്ധിക്കെതിരെ 23 കേസുകളായി. അജിത് പവാറിനും അശോക് ചവാനുമെതിരെ അഴിമതി…

Read More

നെെറ്റ് ലെെഫ് എന്നാൽ മദ്യപിച്ച് എന്തും ചെയ്യാമെന്നല്ലെന്ന് തിരുവനന്തപുരം സിറ്റി പോലീസ്  കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു

മാനവീയം വിഥിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം സിറ്റി പോലീസ്  കമ്മീഷണര്‍എച്ച്‌ നാഗരാജു. നൈറ്റ് ലൈഫ് എന്നാല്‍ മദ്യപിച്ച് എന്തും ചെയ്യാമെന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നിയന്ത്രണങ്ങളും കടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ കൂടുമ്പോള്‍ ഇത്തരം ചില സംഭവങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കണം. അതിനോട് കൃത്യമായി പ്രതികരിക്കുകയും ചെയ്തു. ഈ രീതിയിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയന്ത്രണങ്ങളും വർധിപ്പിക്കും. നാളെ ചിലപ്പോള്‍ ബ്രത്ത് അനലൈസേര്‍സ് വയ്ക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നൈറ്റ് ലൈഫിന്റെ ആദ്യ ഓപ്ഷന്‍ ഷോപ്പിങാണ്. രാത്രി…

Read More

അംഗീകൃത യൂനാനി ഡോക്ടർമാർ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ല; കെയുഎംഎ

സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ, അദ്ദേഹത്തിനു നൽകിയ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ (കെയുഎംഎ). കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്ത അംഗീകൃത യൂനാനി ഡോക്ടർമാർ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെതിരെ നിയമ നടപടിയെടുക്കുമെന്നും കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. സിദ്ദിഖിന്റെ മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനു മുൻപേ യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചനയുടെ…

Read More

രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് കോൺഗ്രസ്

മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് കോൺഗ്രസ്. ഗുജറാത്തില്‍നിന്ന് വര്‍ത്തമാന കാലത്ത് നീതി പ്രതീക്ഷിക്കുന്നില്ല. രാഹുലിനെ ശിക്ഷിച്ചു കൊണ്ടുള്ള സൂറത്ത് കോടതിയുടെ വിധിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പ്രതികരണം. ശിക്ഷാവിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. രാഹുലിന്റെ അപ്പീൽ തള്ളിയതിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് വൻ പ്രതിഷേധവുമായി പ്രവർത്തകർ ഒത്തുകൂടി.‌ അതേസമയം, ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ്…

Read More

എഐ ക്യാമറ: പ്രധാനം കുട്ടികളുടെ സുരക്ഷ: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

എ.ഐ. ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ ജീവനാണോ വലുത് ഒരു നിയമം നടപ്പാക്കാതെ ഒഴിവാക്കുന്നതാണോ വലുത് എന്ന പ്രശ്നമാണ് നമുക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ നിയമം പാലിക്കുന്നത് നിർബന്ധമാണ്. കുട്ടികളെ ഒളിപ്പിച്ച് കൊണ്ടുപോകേണ്ട കാര്യമില്ല. കുട്ടികൾ ഹെൽമറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. അസൗകര്യമുണ്ടെങ്കിൽ ഹെൽമറ്റ് സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്‌കൂളുകളിൽ ഒരുക്കുമെന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കേന്ദ്ര മോട്ടോർ വെഹിക്കിൾ ആക്ട്…

Read More

3 പതിറ്റാണ്ടിന്റെ ബന്ധം; സുധാകരൻ തനിക്കെതിരെ പറയുമെന്ന് കരുതുന്നില്ലെന്ന് കെ.സി.ജോസഫ്

ബിജെപി നീക്കത്തിനെതിരെയുള്ള തന്റെ കത്ത് സദുദ്ദേശപരമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്. കത്തിലെ പരാമർശങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് കെ.സി.ജോസഫിന്റെ വിശദീകരണം. ജോസഫിന്റെ പരാമർശം അപക്വമാണെന്നായിരുന്നു തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യങ്ങളെ കാണുമ്പോൾ സുധാകരന്റെ പ്രതികരണം. അതേസമയം, സുധാകരൻ തനിക്കെതിരെ പറയുമെന്ന് കരുതുന്നില്ലെന്ന് കെ.സി.ജോസഫ് വിശദീകരിച്ചു. സുധാകരനുമായി മൂന്നു പതിറ്റാണ്ടിന്റെ ബന്ധം തനിക്കുണ്ട്. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നത് നല്ല കാര്യമാണെന്നും കെ.സി.ജോസഫ് പറഞ്ഞു. മുൻ…

Read More