പി.ആർ ഏജൻസി വിവാദം; ദ ഹിന്ദുവിന്റെ വിശദീകരണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

പി.ആർ ഏജൻസി വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കാത്തത്തിൽ ഇടതു മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തി. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം നൽകിയ വിശദീകരണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും തള്ളാത്തത് സംശയങ്ങൾ കൂട്ടുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഓഫീസും മൗനം തുടരുകയാണ്. ഇന്ന് ചേരുന്ന സിപിഐ എക്സ്യൂട്ടീവ് യോഗം പി.ആർ ഏജൻസി വിവാദവും ചർച്ച ചെയ്യും. സിപിഎം സെക്രട്ടേറിയറ്റ് യോഗവും ഇന്ന് നടക്കുന്നുണ്ട്. മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച…

Read More

തട്ടം പരാമർശം പാർട്ടി നയമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു; ജലീലിന്റെ കുറിപ്പ് പങ്കുവച്ചത് അതിനാലെന്ന് എ.എം. ആരിഫ് എം.പി.

സി.പി.എം. സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ വിവാദ തട്ടം പരാമർശം പാർട്ടി നയമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതായി എ.എം. ആരിഫ് എം.പി. ആ പശ്ചാത്തലത്തിലാണ് കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പാർട്ടിയുടെ നയത്തിൽനിന്നുകൊണ്ടുള്ള പ്രതികരണമാണ് ജലീലിന്റേതെന്നും ആരിഫ് എം.പി. പറഞ്ഞു. തട്ട പരാമർശം സംബന്ധിച്ച വീഡിയോ എം.വി. ഗോവിന്ദൻ മാഷിന് അയച്ചുകൊടുത്തു. അനിൽ കുമാർ അത്തരത്തിൽ പരാമർശിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പശ്ചാത്തലത്തിലാണ് കെ.ടി. ജലീലിന്റെ…

Read More