സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു; പ്രതിഫലമായി ഒരു രൂപപോലും ലഭിച്ചിട്ടില്ല: ‘വഴക്ക്’ വിവാദത്തില്‍ മറുപടിയുമായി ടൊവിനോ

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വഴക്ക്’. ഈ സിനിമ റിലീസ് ചെയ്യാതിരിക്കാൻ നടൻ ടൊവിനോ തോമസ് ശ്രമിക്കുന്നുവെന്നു സനല്‍കുമാര്‍ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി നടനും സിനിമയുടെ നിർമാതാവുമായ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ടൊവിനോ വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിച്ചത്. സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനല്‍കുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാല്‍ ഇപ്പോഴത്തെ സനല്‍കുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു….

Read More

‘അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി’; ആരോപണങ്ങൾക്ക് മറുപടിയുമായി ഇപി ജയരാജൻ

തനിക്കെതിരെയുള്ള കെ സുധാകരൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോൺഗ്രസ് നേതാക്കൾ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു. കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തിയെന്നും ഇപി ജയരാജൻ ചോദിച്ചു. അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി. ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ…

Read More

‘പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’; പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി റിയാസ്

പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ്. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് റിയാസ് വ്യക്തമാക്കി. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്ടെ സ്റ്റേഡിയം പദ്ധതി കഴിഞ്ഞ നവംബറിൽ മന്ത്രി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചതാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക മന്ത്രിയുടെ ചുമതലയാണ്. ഇക്കാര്യങ്ങൾ ഇനിയും പറയുമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.  എൽഡിഎഫിന്‍റെ കോഴിക്കോട്ടെ സ്ഥാനാർത്ഥി എളമരം കരീമിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു പരാതി. കോണ്‍ഗ്രസാണ് പരാതി നൽകിയത്….

Read More

‘താന്‍ വര്‍ഗീയവാദിയല്ല, ഒരു വര്‍ഗത്തെയും ഒറ്റപ്പെടുത്താറില്ല’ : മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി ശശി തരൂര്‍

താന്‍ വര്‍ഗീയവാദിയല്ലെന്നും ഒരു വര്‍ഗത്തെയും ഒറ്റപ്പെടുത്താറില്ലെന്നും ശശി തരൂര്‍ എംപി. ഇസ്രയേല്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. 15 വര്‍ഷമായി ജനങ്ങള്‍ക്ക് തന്റെ നിലപാട് അറിയാമെന്നും ശശി തരൂര്‍ പറഞ്ഞു. സംശയമുണ്ടെങ്കില്‍ പ്രസംഗം യൂട്യൂബില്‍ പരിശോധിക്കാം. ഇത് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയമാണോ വേണ്ടത്. അതോ ഒരു മതം, ഒരു ജാതി, ഒരു നേതാവ് അങ്ങനെ ഒരു ഭരണമാണോ? വേണ്ടതെന്നും തരൂര്‍ ചോദിച്ചു. കോണ്‍ഗ്രസ് 20 സീറ്റ് ആഗ്രഹിക്കുന്നത് ഡല്‍ഹിയില്‍…

Read More

ബിജെപി പരാമര്‍ശത്തോട് ‘ഹിന്ദി തെരിയാത്, പോടാ’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് പ്രതികരിച്ച്‌ ഉദയനിധി

ബിജെപി എക്സ് പ്ലാറ്റ്ഫോമിൽ അയോധ്യയിലെ പ്രാണ പ്രതിഷ്ട ചടങ്ങ് സംബന്ധിച്ച്‌ തനിക്കെതിരായ പോസ്റ്റിന് മറുപടിയുമായി ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ‘ഈ തെറ്റുകാരെ തിരിച്ചറിയൂ. ഇവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കുന്നു. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നു’, എന്ന ഹിന്ദിയിലുള്ള ബിജെപി പോസ്റ്റിനാണ് ഉദയനിധിയുടെ പ്രതികരണം. ‘ഹിന്ദി തെരിയാത്, പോടാ’ എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചു കൊണ്ടായിരുന്നു ഉദയനിധിയുടെ മറുപടി. അയോധ്യയില്‍ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു….

Read More

വിമര്‍ശകയ്ക്ക് മറുപടി നല്‍കി മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്

നടി മഞ്ജു പിള്ളയുടേയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവന്റേയും മകള്‍ ദയ സുജിത് സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ്. മോഡല്‍ കൂടിയായ ദയ യാത്രയുടെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇന്റര്‍നാഷണല്‍ മോഡലുകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍, ബോള്‍ഡ് ഫോട്ടോഷൂട്ടുകളാണ് ദയ കൂടുതലും ചെയ്യാറുള്ളത്. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടിന് താഴെ വന്ന പരിഹാസ കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് താരപുത്രി. ‘നിന്റെ മുഖം ഒട്ടും ഭംഗിയില്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ശരാശരി പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ’…

Read More