എതിരാളികൾക്ക് പോലും സ്‍നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴി‌ഞ്ഞ നേതാവ്; അനുശോചിച്ച മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റ് എതിരാളികൾക്ക് പോലും അങ്ങേയറ്റം സ്‍നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴി‌ഞ്ഞ നേതാവായിരുന്നു വിടപറഞ്ഞ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‍മരിച്ചു. വിദ്യാർത്ഥി ജീവിതത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി ആ കാലം മുതൽ തന്നെ രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവർത്തകനായി മാറിയിരുന്നു. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളിൽ ഉന്നതനിരയിൽ തന്നെയാണ് എക്കാലവും സീതാറാം യെച്ചൂരിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും നല്ല ബന്ധം പുലർത്തിപ്പോന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നും…

Read More

‘ബഹുമാനവും ആദരവും വേണം’; സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി

ഹൈക്കോടതിയോട് ബഹുമാനവും ആദരവും വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കേസ് നടത്തിപ്പിലെ ഉദാസീനത അനുവദിക്കാനാകില്ല. കേസുകൾ നീട്ടിവയ്ക്കാൻ സർക്കാർ അഭിഭാഷകർ തുടർച്ചയായി ആവശ്യപ്പെടുന്നു. നീതിനിർവഹണ സംവിധാനത്തിൽ ഈ രീതി ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.  കേസില്‍ കൃത്യസമയത്ത് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാത്തത് എന്തെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. മൂവാറ്റുപുഴ എറണാകുളം റോ‍ഡ് ദേശസാൽക്കരണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ വിമർശനം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ അടുത്ത സിറ്റിങ്ങിൽ നേരിട്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൃത്യസമയത്ത് സത്യവാങ്മൂലവും നൽകണമെന്നും…

Read More

പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തെ മാനിക്കും; തെരുവിലെ സമരത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തെ മാനിക്കുമ്പോഴും തെരുവിലെ സമരത്തില്‍ നിന്ന് സംഘടന പിന്നോട്ടു പോകില്ലെന്നും രാഹുല്‍ പറഞ്ഞു. നാലു മാസത്തെ സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് തുടങ്ങി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ആദ്യ സ്റ്റേറ്റ് സെന്‍ട്രല്‍ എക്സിക്യൂട്ടീവിനാണ് തിരുവനന്തപുരം നെയ്യാറില്‍ തുടക്കമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരെയുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കലാണ് പ്രധാന അജണ്ട. അക്രമ…

Read More