കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; മൂന്നാറിൽ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു

മൂന്നാറിൽ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു. മൂന്നാർ ടൗണിൽ പ്രവർത്തിക്കുന്ന അൽ ബുഹാരി ഹോട്ടൽ, തങ്കം ഇൻ റിസോർട്ട് എന്നിവയാണ്  ആരോഗ്യ വകുപ്പ് അടപ്പിച്ചത്. നല്ലതണ്ണിയാറിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തി. പ്രദേശവാസികള്‍ നൽകിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും സമീപിച്ചത്. റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടങ്ങളുടെ പിൻഭാഗത്തുള്ള നല്ലതണ്ണിയാറിലേക്കാണ് മാലിന്യം ഒഴുക്കിയത്. പരിശോധനയിൽ…

Read More

വൈദേകം റിസോർട്ട്; കേന്ദ്രമന്ത്രിയുടെ കമ്പനിക്ക് നടത്തിപ്പ് ചുമതല

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യയുടെയും മകന്റെയും പേരിലുള്ള മൊറാഴയിലെ വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സ് കമ്പനി ഏറ്റെടുത്തു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. ഞായറാഴ്ച മുതൽ നിരാമയ റിട്രീറ്റ്സ് നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയും മകൻ ജെയ്സണുമാണ് പ്രധാന ഓഹരി ഉടമകൾ. റിസോർട്ട് നിർമ്മാണവും പ്രവർത്തനവും വിവാദമായതിനെ തുടർന്ന് ഇവരുടെ ഓഹരി വിൽക്കാനുള്ള ശ്രമം നേരത്തെ ആരംഭിച്ചിരുന്നു. അതേസമയം റിസോർട്ടിന്റെ നടത്തിപ്പ് മാത്രമാണ് കൈമാറിയതെന്ന്…

Read More