വെടിനിർത്തിൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ഇസ്രയേൽ സൈനിക മേധാവി; ഹാലവിയ്ക്ക് പകരം ആരെന്ന് തീരുമാനമായിട്ടില്ല

ഇസ്രയേലി സൈനിക മേധാവി സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഹെർസി ഹാലവി. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ഹാലവിയ്ക്ക് പകരം ആരെന്ന് തീരുമാനമായിട്ടില്ല. മാർച്ചിൽ താൻ ചുമതല ഒഴിയുമെന്നാണ് ഹാലവി പ്രതിരോധമന്ത്രി ഇസ്രായേൽ കാർട്സിനെ രേഖാമൂലം അറിയിച്ചത്. സൈന്യത്തിന്‍റെ ദക്ഷിണ കമാൻഡ് മേധാവി യാരോണ്‍ ഫിൻകെഷമാനും രാജി പ്രഖ്യാപിച്ചു. ഹമാസ് ആക്രമണത്തിന് ശേഷം യുദ്ധം 15 മാസം പിന്നിട്ട് വെടിനിർത്തിൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് രാജി. വെടിനിർത്തലിന്‍റെ ആദ്യ…

Read More

ബംഗ്ലാദേശിൽ അഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകൾ യുകെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു

യുകെ സാമ്പത്തിക സേവന- അഴിമതി വിരുദ്ധ വകുപ്പ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മരുമകൾ തുലിപ് സിദ്ദിഖ്. ഹസീന നടത്തിയ അഴിമതികളുടെ പങ്ക് തുലിപിനും ലഭിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വിമർശിച്ചതിന് പിന്നാലെയായിരുന്നു രാജി. ജനുവരി പതിനാലിനായിരുന്നു തുലിപ് സിദ്ദിഖ് രാജി സമർപ്പിച്ചത്. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന നടത്തിയ ‘പകൽ കൊള്ള’യുടെ പ്രയോജനം തുലിപ് സിദ്ദിഖ് പറ്റിയിട്ടുണ്ടെന്നും അതിന് മാപ്പ് പറയണമെന്നുമായിരുന്നു മുഹമ്മദ് യൂനുസിന്റെ ആവശ്യം. ആരോപണങ്ങളെല്ലാം…

Read More

ബിജെപിയിൽ ചേർന്ന് കൈലാഷ് ഗെലോട്ട്; നിയമസഭാ തിരഞ്ഞെടുപ്പിനു 4 മാസം മാത്രം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിത നീക്കം

മന്ത്രിസ്ഥാനവും ആം ആദ്മി പാർട്ടിയുടെ (എഎപി) പാർട്ടി പ്രാഥമികാംഗത്വവും രാജിവച്ച മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്തു നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു 4 മാസം മാത്രം ബാക്കിനിൽക്കെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി കൈലാഷ് ഗെലോട്ട് അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. ആഭ്യന്തരം, ഭരണപരിഷ്കാരം, ഐടി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. ‘‘അദ്ദേഹം സ്വതന്ത്രനാണ്, താൽപര്യമുള്ള എവിടെ വേണമെങ്കിലും പോകാം’’ എന്നായിരുന്നു പാർട്ടി കൺവീനർ അരവിന്ദ് കേജ്‍രിവാൾ പ്രതികരിച്ചത്. വാഗ്ദാനങ്ങൾ…

Read More

യുപിഎസ്‌സി ചെയർമാൻ മനോജ് സോണി രാജിവച്ചു

യുപിഎസ്‌സി ചെയർമാൻ മനോജ് സോണി രാജിവച്ചു. കാലാവധി അവസാനിക്കാൻ 5 വർഷം ബാക്കി നിൽക്കെയാണ് രാജി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രണ്ടാഴ്ച മുമ്പാണ് സോണി രാജിക്കത്ത് നൽകിയതെന്നും എന്നാൽ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. തെറ്റായ രേഖകൾ നൽകി സിവിൽ സർവീസ് നേടിയ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. 2017ലാണ് യുപിഎസ്സിയിൽ മനോജ് സോണി അംഗമാകുന്നത്. തുടർന്ന് 2023 മേയ് 16ന് മനോജ് സോണിയെ…

Read More

എംഎൽഎ സ്ഥാനം രാജിവച്ച് ഷാഫി പറമ്പിൽ

വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്.  ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ്…

Read More

വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോടികളുടെ അനധികൃത പണമിടപാട് കേസിൽ പങ്കുണ്ടെന്ന ആരോപണത്തിൽ കർണാടക എസ്.ടി ക്ഷേമ മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു. രാജിക്കത്ത് ബി. നാ​ഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറി. സംഭവത്തിൽ പ്രതിപക്ഷമായ ബി.ജെ.പി ഇന്ന് പ്രതിഷേധിച്ചിരുന്നു. വാത്മീകി കോർപറേഷൻ അഴിമതിക്കേസിലാണ് നാഗേന്ദ്രക്കെതിരെ ആരോപണമുയർന്നത്. ഗോത്രവികസനത്തിനായി രൂപീകരിച്ച കോർപറേഷന് കീഴിൽ ഉള്ള 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി മാറ്റി എന്നതാണ് കേസ്. മേയ് 28ന് ശിവമൊഗ്ഗയിലെ സർക്കാർ ഉദ്യോഗസ്ഥന്റെ ആത്മഹത്യക്കു ശേഷമാണ് അഴിമതി വിവരം പുറത്തുവന്നത്. കോർപറേഷന്റെ…

Read More

രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി; കാവൽ മന്ത്രിസഭ തുടരാൻ നിർദ്ദേശം

ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിർദ്ദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. ഇന്ന് രാവിലെ തന്റെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് എൻഡിഎ മുന്നണി യോഗം ചേർന്ന ശേഷം…

Read More

ലോക്സഭ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വൻ തിരിച്ചടി;  ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‍‍ലി രാജി വച്ചു

 തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വൻ തിരിച്ചടി. ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‍‍ലി രാജി വച്ചു. സംഘടന തലത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം. കനയ്യ കുമാറിന്‍റെ സ്ഥാനാർത്ഥിത്വത്തിലടക്കം പ്രതിഷേധം. ഡൽഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായുള്ള തർക്കമാണ് രാജിവെക്കാൻ കാരണമെന്നാണ് രാജികത്തില്‍ ലവ്ലി വ്യക്തമാക്കുന്നത്. പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെക്കാണ് കത്ത് നല്‍കിയത്. 2023 ആഗസ്റ്റ് 31നാണ് ദില്ലി പിസിസി അധ്യക്ഷനായി ലവ്ലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതില്‍…

Read More

കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കനത്ത തിരിച്ചടിയേകി കോൺഗ്രസ് വക്താവും പ്രമുഖ നേതാവുമായ പ്രഫ. ഗൗരവ് വല്ലഭ് പാർട്ടിയിൽനിന്ന് രാജിവച്ചു. ധനകാര്യ, സാമ്പത്തിക വിഷയങ്ങളിൽ കോൺഗ്രസിനെ ചാനൽ ചർച്ചകളിൽ നയിച്ചിരുന്നയാളാണ് ഗൗരവ് വല്ലഭ്. പാർട്ടിയുടെ ദിശാബോധമില്ലായ്മയിൽ അസ്വസ്ഥനാണെന്ന് രാജിക്കത്തിൽ ഗൗരവ് വ്യക്തമാക്കുന്നു.  ജാതി സെൻസസ് പോലുള്ളവ അംഗീകരിക്കാനാകില്ലെന്നും സനാതന വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാനാകില്ലെന്നും കത്തിൽ പറയുന്നു. ‘‘കോൺഗ്രസിന്റെ ദിശാബോധമില്ലായ്മയിൽ അതൃപ്തിയുണ്ട്. സനാതന വിരുദ്ധ മദ്രാവാക്യങ്ങൾ വിളിക്കാനോ രാജ്യത്തിന്റെ ധനം വർധിപ്പിക്കുന്നവരെ ആക്ഷേപിക്കാനോ താൽപര്യമില്ല. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും എല്ലാ പദവികളിൽനിന്നും…

Read More

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. തമിഴ്‌നാട്ടിൽനിന്ന് ബിജെപി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.  പുതുച്ചേരി, സൗത്ത് ചെന്നൈ, തിരുനെൽവേലി എന്നീ മണ്ഡലങ്ങൾ പരിഗണനയിലുണ്ട്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൂത്തുക്കിടിയിൽനിന്ന് മത്സരിച്ച തമിഴിസൈ ഡിഎംകെയുടെ കനിമൊഴിയോട് വലിയ മാർജിനിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. 2019 വരെ തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈയെ ആ വർഷം സെപ്റ്റംബറിലാണ് തമിഴിസൈയെ…

Read More