‘ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ രാഷ്ട്രീയത്തിൽ തുടരുന്നതിൽ അർത്ഥമില്ല’ ; രാജി പ്രഖ്യാപനവുമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ

നിരന്തര അഴിമതി ആരോപണങ്ങളും, വിവാദങ്ങളും മൂലം ജനപ്രീതി ഇടിഞ്ഞതിനെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. 67 കാരനായ കിഷിദ സെപ്തംബറിൽ സ്ഥാനമൊഴിയുമെന്നാണ് അറിയിച്ചത്. ഭരണകക്ഷി നേതൃത്വം ഒഴിയുന്നുവെന്നും, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും കിഷിദ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു. രാജിയിലേക്ക് നയിച്ചത് എന്തെല്ലാം? പൊതുജനങ്ങൾക്കിടയിലുണ്ടായ താൽപ്പര്യക്കുറവിനെത്തുടർന്നാണ് രാജി. കിഷിദയ്ക്ക് നേരെ അഴിമതി ആരോപണങ്ങളും വിവാദങ്ങളും തുടർച്ചയായി ഉയർന്നുവന്നതും രാജിക്ക് കാരണമായി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുമിയോ…

Read More

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശിൽ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. കലാപം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്ത്യയിൽ അഭയം തേടിയെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടെന്നും പ്രക്ഷോഭികാരികൾ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോർട്ടുണ്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്ക്ക് ഒപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാരിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സൈന്യം പ്രധാനമന്ത്രി പദം രാജിവയ്ക്കാൻ ഷെയ്ഖ് ഹസീനയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്…

Read More

ബിഹാറിന് പ്രത്യേകപദവി നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ

ബിഹാറിന് പ്രത്യേകപദവി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു., കേന്ദ്രത്തിലെ എന്‍.ഡി.എ. സര്‍ക്കാരിന്റെ ഭാഗമായിരിക്കേ ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുന്‍കാലങ്ങളില്‍ ചില പ്രത്യേകഘടകങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് ദേശീയ വികസന കൗണ്‍സില്‍ (എന്‍.ഡി.സി.) പ്രത്യേക പദവി അനുവദിച്ചിരുന്നു. എന്നാല്‍ ബിഹാറിനുള്ള പ്രത്യേക പദവി സംബന്ധിച്ച ആവശ്യം നിലവിലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയല്ല ഉന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ…

Read More

‘നിരപരാധിയാണ്, സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തും’: രാജിവെക്കില്ലെന്ന് തൊടുപുഴ നഗരസഭാ അധ്യക്ഷൻ സനീഷ് ജോർജ്

തൊടുപുഴ നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോർജ്ജ്. താൻ നിരപരാധിയാണെന്നും ഇക്കാര്യം സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം രാജിവെക്കേണ്ട ആവശ്യം തത്കാലം ഇല്ലെന്നും വ്യക്തമാക്കി. രാജിവെച്ചാൽ താൻ അഴിമതിക്കാരനാണെന്ന് മുദ്രകുത്തപ്പെടും. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. കൈക്കൂലി നൽകാൻ പറഞ്ഞെന്ന ആരോപണത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഇതെല്ലാം കോടതിയുടെ പരിഗണനയിലാണെന്നും സനീഷ് ജോർജ്ജ് പ്രതികരിച്ചു. തൊടുപുഴ കുമ്മങ്കലിലെ എൽ.പി സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലാണ് നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ്ജിനെ…

Read More

കോളനി, സങ്കേതം, ഊര് പേരുകൾ ഇനി വേണ്ട; രാജിയ്ക്ക് തൊട്ടുമുമ്പ് ഉത്തരവിറക്കി കെ രാധാകൃഷ്ണൻ

സംസ്ഥാനത്ത് പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ നിർദേശിച്ച് സർക്കാർ ഉത്തരവ്. പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണൻ, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കും. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ…

Read More

കുഴൽനാടൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണം, മുഖ്യമന്ത്രിയുടെ യാത്ര പാർട്ടി അറിഞ്ഞിരുന്നു; ഇപി ജയരാജൻ

മാസപ്പടി ആരോപണത്തിൽ അന്വേഷണമില്ലെന്ന കോടതി വിധി കുഴൽനാടൻറേയും പ്രതിപക്ഷത്തിൻറേയും നുണ പ്രചരണത്തിനേറ്റ തിരിച്ചടിയെന്ന് ഇപിജയരാജൻ. മുഖ്യമന്ത്രിയേയും മകളേയും ക്രൂരമായി വേട്ടയാടി. കുഴൽനാടന് വിവരം ഉണ്ടെന്നായിരുന്നു കരുതിയത്, തെളിവിൻറെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു. വിഡി സതീശനേക്കാൾ വലിയവാനാകാൻ ശ്രമിച്ചു. കവല പ്രസംഗം കോടതിയിൽ തെളിവാകില്ല. ഒരു കടലാസ് പോലും കോടതിയിൽ കൊടുക്കാനുണ്ടായില്ല. ശല്യക്കാരനായ വ്യവഹാരിയായി കുഴൽനാടൻ. എംഎൽഎ സ്ഥാനം അദ്ദേഹം രാജി വയ്ക്കണം. നിയമസഭാ പ്രസംഗത്തിൻറെ പേരിൽ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം…

Read More

യുഡിഎഫിലേക്ക് തിരിച്ചുപോകില്ല; തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ല: സജി മഞ്ഞക്കടമ്പിൽ

യുഡിഎഫിലേക്ക് തിരിച്ചു പോകില്ലെന്ന സൂചന നൽകി സജി മഞ്ഞക്കടമ്പിൽ. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പ്രശ്നങ്ങൾ തിരുവഞ്ചൂരടക്കം കോൺ​ഗ്രസിലെ പ്രധാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നും സജി പറഞ്ഞു. ജോസ് കെ മാണിയുടെ നല്ല വാക്കുകളിൽ അഭിമാനിക്കുന്നു എന്നും സജി കൂട്ടിച്ചേർത്തു. 

Read More

‘പൊളിറ്റിക്കൽ ക്യാപ്റ്റന്‍’; മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി

യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സ്ഥാനം രാജി വെച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി. സജി മഞ്ഞക്കടമ്പിൽ  മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നതെന്നുമാണ് ജോസ് കെ മാണിയുടെ പരാമർശം.   ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്ന് ചൂണ്ടിക്കാണിച്ച ജോസ് കെ മാണി അതൊരു ചെറിയ കാര്യമായി കാണാൻ കഴിയില്ലെന്നും യുഡിഎഫിന്റെ പതനം ആണ് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി. പാർട്ടിയിലെ വിശ്വാസമാണ് സജിക്ക് നഷ്ടമായത്. സജിമോൻ മാത്രമല്ല നിരവധി നേതാക്കൾ ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി…

Read More

സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കടുത്ത അതൃപ്തിയിൽ കോൺ​ഗ്രസ് നേതൃത്വം

സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കടുത്ത അതൃപ്തിയിൽ കോൺ​ഗ്രസ് നേതൃത്വം.ഇന്നലെയാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജി മുന്നണി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.  സംഭവത്തിലെ അതൃപ്തി കോൺ​ഗ്രസ് പിജെ ജോസഫിനെ അറിയിക്കുകയും ചെയ്തു. മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്. പറഞ്ഞു തീർക്കാമായിരുന്ന പ്രശ്നങ്ങൾ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്ന് കോൺഗ്രസിൽ വിമർശനം…

Read More

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി; പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ യോഗം വിളിച്ച് കേന്ദ്ര സർക്കാർ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയലിന്‍റെ രാജിക്ക് പിന്നാലെ, പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിച്ചു. ഈ മാസം 14ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അരുൺ ഗോയലിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷണ‍റായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. എന്നാൽ പകരം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം കമ്മീഷനില്‍ തുടരുമ്പോഴാണ് സ്ഥാനത്ത് നിന്ന് അരുണ്‍ ഗോയലും രാജിവെക്കുന്നത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമാണ്…

Read More