മധുവധക്കേസ്: സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി സതീശൻ രാജിവച്ചു

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിൽ ഹൈക്കോടതിയിലുള്ള അപ്പീലിൽ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ച സീനിയർ അഭിഭാഷകൻ കെ.പി.സതീശൻ രാജിവച്ചു. വിചാരണക്കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷകരെ സ്പെഷൽ പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നു മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.  സർക്കാർ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ മല്ലിയും സഹോദരി സരസുവും സത്യഗ്രഹം നടത്തിയിരുന്നു. മധു കേസിൽ മണ്ണാർക്കാട് കോടതിയിൽ ഹാജരായ രാജേഷ് എം.മേനോനെ ഹൈക്കോടതിയിലും നിയോഗിക്കണമെന്നാണു ആവശ്യം. ശിക്ഷയിൽ ഇളവു തേടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന…

Read More

ഗുസ്തി താരങ്ങളുടെ ലക്ഷ്യം ബി.ജെ.പി; പാർട്ടി പറഞ്ഞാൽ രാജിക്ക് തയ്യാറെന്ന് ബ്രിജ് ഭൂഷൺ

പാർട്ടി ആവശ്യപ്പെട്ടാൽ താൻ എം.പി. സ്ഥാനം രാജിവെക്കാമെന്ന് ഗുസ്തി താരങ്ങൾ ലൈംഗിക പീഡന പരാതിയുയർത്തിയ റെസ്ലിംങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺസിങ്. പൗരത്വ ഭേദഗതിക്കെതിരായി ഷഹീൻ ബാഗിലുണ്ടായത് പോലെ പ്രതിഷേധം വ്യാപിക്കുകയാണ്. താനല്ല, പാർട്ടിയാണ് അവരുടെ ലക്ഷ്യമെന്നും ബ്രിജ് ഭൂഷൺ വാർത്താ ഏജൻസിയായ എ.എൽ.ഐയോട് പറഞ്ഞു. തുക്ഡേ തുക്ഡേ ഗ്യാങ്ങിലുള്ളവരും ഷഹീൻബാഗ് സമരത്തിൽ പങ്കെടുത്തവരും കർഷക സമരത്തിലുണ്ടായിരുന്നവരും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലുണ്ട്. അവർക്ക് പണം ലഭിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം ഹരിയാനയേയും ഉത്തർപ്രദേശിനേയും വിഭജിക്കുകയാണെന്നും…

Read More

എൻഡിടിവി പ്രൊമോട്ടർ ഗ്രൂപ്പ് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ച് പ്രണോയ് റോയിയും രാധിക റോയിയും

എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിൽ (ആർ.ആർ.പി.ആർ.എച്ച്) നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു. പ്രമുഖ വാർത്താ ചാനലായ എൻഡിടിവിയുടെ സ്ഥാപകരാണ് ഇരുവരും. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരാണ് പുതിയ ഡയറക്ടർമാർ. ആർ.ആർ.പി.ആർ.എച്ചിൻറെ യോഗത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജിപ്രഖ്യാപനം. ആർ.ആർ.പി.ആർ.എച്ച് ബോർഡ് രാജി അംഗീകരിച്ചിട്ടുണ്ട്. ആർ.ആർ.പി.ആർ.എച്ചിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എൻഡിടിവിയിൽ 26 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കാനാണ്…

Read More

കത്ത് വിവാദം; മേയർ രാജിവയ്ക്കില്ലെന്ന് ആനാവൂർ

മേയർ രാജിവയ്ക്കില്ലെന്ന പ്രഖ്യാപനവുമായി കത്ത് സംബോധന ചെയ്യപ്പെടുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വിവാദ കത്തുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം തന്റെ സമയം തേടിയിട്ടുണ്ടെന്നും ആനാവൂർ വ്യക്തമാക്കി. താൻ പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും സമയം ഉടൻ അനുവദിക്കാമെന്നും ജില്ലാ സെക്രട്ടറി അന്വേഷണ സംഘത്തെ അറിയിച്ചു. കത്ത് വിവാദത്തിന്റെ വസ്തുതകൾ തേടി ക്രൈംബ്രാഞ്ച് മേയറുടെ ഓഫിസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തു തുടങ്ങി. ഓഫിസിലെ ക്ലാർക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ലെറ്റർ പാഡ്…

Read More

സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി വെക്കും; മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ

നിയമസഭ സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും. മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സർക്കാർ പരിഗണനയിലുണ്ട്. സ്പീക്കർ രാജിവയ്ക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചുമതലകൾ നിർവഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം ഇന്നലെ രാജിവച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതിനെ തുടർന്നാണ് എം…

Read More