മുകേഷ് രാജി വെക്കണം , നിലപാടിൽ മാറ്റമില്ല ; തീരുമാനമെടുക്കേണ്ടത് സിപിഐഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങൾ നേരിടുന്ന നടനും സിപിഐഎം എംഎൽഎയുമായ എം. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുകേഷിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് സി.പി.ഐ.എം ആണെന്നും അദ്ദേഹം രാജിവെക്കണമെന്ന ഉറച്ച നിലപാടാണ് പ്രതിപക്ഷ​ത്തിനുള്ളതെന്നും സതീശൻ പറഞ്ഞു. നിരന്തരമായ ആരോപണം ഉയരുന്ന മുകേഷിനെ സി.പി.ഐ.എം സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ പാർട്ടിയിൽ ആക്ഷേപം ഉയർന്നയാളുടെ രാജി വാങ്ങിച്ചിട്ടുണ്ട്. എന്നാൽ സിപിഐഎം അതു ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഹേമ കമ്മറ്റി റിപോർട്ട് മുകേഷ് വായിച്ചിട്ടുണ്ടെന്ന ​ഗുരുതര ആരോപണവും…

Read More

‘ആരോപണ വിധേയർ പദവി ഒഴിഞ്ഞ് അന്വേഷണം നേരിടണം’; മുകേഷ് പദവി ഒഴിയണമെന്ന് ഗായത്രി വർഷ

മുകേഷ് പദവികൾ ഒഴിയണമെന്ന് നടി ഗായത്രി വർഷ. ആരോപണ വിധേയരാവുന്നത് ആരായാലും പദവികളിൽ നിന്ന് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ഗായത്രി വർഷ മാധ്യമങ്ങളോട് പ്രതികരിച്ചു. അത് മുകേഷ് എന്നല്ല, ആരായാലും പദവി ഒഴിയണമെന്നും നടി പറഞ്ഞു. മുകേഷ് പദവി ഒഴിയണം എന്ന് പറയുന്നതിന്റെ സാങ്കേതികത്വം അറിയില്ല. അക്കാദമി ചെയർമാൻ സ്ഥാനം രാഷ്ട്രീയ നിയമനമാണ്. അതു കൊണ്ട് അതിലൊരു തീരുമാനമെടുക്കാം. എംഎൽഎ ഒരു ജനപ്രതിനിധിയാണ്. അതിന്റെ നിയമവശം നോക്കി തീരുമാനമെടുക്കുമെന്നാണ് വിശ്വാസവും ആഗ്രഹവുമെന്നും ഗായത്രി പറഞ്ഞു. അന്വേഷണത്തെ നേരിടുമ്പോൾ…

Read More

മുകേഷിന്റെ വീട്ടിലേക്ക് യുവമോർച്ച, മഹിളാ കോൺഗ്രസ് മാർച്ച്; രാജിവെക്കണമെന്ന് ആവശ്യം

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിൻറെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോർച്ചയുടെ നേതൃത്വത്തിലും മഹിളാ കോൺഗ്രസിൻറെയും നേതൃത്വത്തിൽ മാർച്ച് നടത്തി. ആദ്യം യുവ മോർച്ചയാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. വീടിന് സമീപത്തെ റോഡിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. നടനായ മുകേഷിനെതിരെ പീഡനാരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയിരുന്നു. നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന…

Read More

നടിയുടെ ലൈംഗികാരോപണം; രഞ്ജിത്തിന്റെ രാജി ഉടൻ, തീരുമാനം സർക്കാരിനെ അറിയിച്ചു

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഉടൻ രാജിവെച്ചേക്കും. ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. രാജി തീരുമാനം രഞ്ജിത്ത് സർക്കാരിനെ അറിയിച്ചുവെന്നാണ് വിവരങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി. യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ…

Read More

‘സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ല; രഞ്ജിത് രാജിവെച്ച് സംശുദ്ധത തെളിയിക്കണം’: സംവിധായകന്‍ ഭദ്രന്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബം​ഗാൾ നടിയുടെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ ഭദ്രൻ. സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രഞ്ജിത്ത് രാജി വെച്ച് ആരോപണത്തെ നേരിടണമെന്നും ഭദ്രൻ അഭിപ്രായപ്പെട്ടു. വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കേട്ടത്.   രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണമെന്നും ഭദ്രൻ കൂട്ടിച്ചേർത്തു. കേവലമൊരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമല്ല അദ്ദേഹം. ഇരിക്കുന്ന പദവിയുടെ ​ഗൗരവം കൂടി മാനിക്കണം. മന്ത്രി സജി ചെറിയാന്‍ അനാവശ്യമായി രഞ്ജിത്തിനെ സംരക്ഷിക്കുമെന്ന തോന്നലുണ്ടാകുമെന്നും ഭദ്രന്‍ ചൂണ്ടിക്കാട്ടി. സാംസ്കാരിക മന്ത്രി…

Read More

‘മന്ത്രിസ്ഥാനം രാജിവയ്ക്കുന്നത് അജണ്ടയിലേ ഇല്ല’; പുറത്തുവരുന്ന വാർത്തകൾ ശരിയല്ലെന്ന് സുരേഷ് ഗോപി

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കുന്നത് തന്റെ അജണ്ടയിലേ ഇല്ലെന്ന് സുരേഷ് ഗോപി. വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ‘പുറത്തുവരുന്ന വാർത്തകൾ ശരിയല്ല. എംപി എന്ന നിലയിൽ പ്രവർത്തനങ്ങൾ തുടരും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകും. സിനിമ എന്റെ പാഷനാണെന്ന് പ്രധാനമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. കുറച്ച് സിനിമകൾ ചെയ്ത് പൂർത്തിയാക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ധാരണകൾ ഉണ്ടാക്കേണ്ടതുണ്ട്. അതല്ലാതെ…

Read More

ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവയ്ക്കില്ല; പാർട്ടി നേതൃത്വവുമായി ഒത്തുതീർപ്പിനില്ലെന്ന് സ്വാതി മലിവാൾ

ആം ആദ്മി പാർട്ടിയിൽ നിന്നും താൻ രാജിവയ്ക്കില്ലെന്ന് സ്വാതി മലിവാൾ എംപി. എന്നാൽ പാർട്ടി നേതൃത്വവുമായി ഒത്തുതീർപ്പിന് സാധ്യതയില്ലെന്നും സ്വാതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് സ്വാതി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഞാൻ സത്യം പറഞ്ഞില്ലെങ്കിൽ, ഒരുപക്ഷേ പാർട്ടിയുമായുള്ള ബന്ധം നന്നാകുമായിരുന്നു. വലിയ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. അത് ഞാൻ മനസിലാക്കുന്നു. ഞാൻ എന്നെത്തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷേ ഒരു വഴിയുമില്ല. ഇരയെ അപമാനിക്കുകയാണ് അവർ ചെയ്തത്. ആം…

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി എം.പിമാർ രാജി വെച്ചു; കേന്ദ്രമന്ത്രി സഭയിലും അഴിച്ചുപണി

നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംപിമാര്‍ രാജിവച്ചു. ബിജെപിയുടെ പത്ത് നേതാക്കളാണ് എംപി സ്ഥാനം ഇന്ന് രാജിവച്ചത്. ബിജെപിയുടെ 12 എംപിമാരാണ് എംഎല്‍എമാരായി വിജയിച്ചത്. ഇതില്‍ കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ രാജിവെച്ചിട്ടില്ല. ഇവരും വൈകാതെ രാജിവയ്ക്കും. രാജിവച്ചവരില്‍ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍വൈകാതെ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. രാജിവെച്ച എംപിമാര്‍ക്ക് സംസ്ഥാനങ്ങളില്‍ നിര്‍ണായക ചുമതലകള്‍…

Read More

കണ്ണൂർ വിസി കേസ്: ഗവർണർ സത്യപ്രതിജ്ഞാ ലംഘനം നടത്തി, രാജിവെക്കണം: ഇ.പി ജയരാജൻ

കണ്ണൂർ സർവകലാശാല വിസി നിയമന കേസിൽ നിയമനം നൽകിയ ആൾ തന്നെയാണ് നിയമനത്തിനെതിരെ തെളിവും സാക്ഷി മൊഴിയും നൽകിയതെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. ഗവർണർ നൽകിയത് കള്ളമൊഴിയാണ്. ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ഗവർണർ പറഞ്ഞാൽ അദ്ദേഹം സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്നാണ് വ്യക്തമാകുന്നത്. കണ്ണൂർ വിസി ഗോപിനാഥ് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയ ആളാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ വീണ്ടും വിസിയായി നിയമിച്ചത്. ആർ എസ് എസിന്റെയും ബിജെപിയുടെയും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേസിൽ ആരിഫ് മുഹമ്മദ് ഖാൻ…

Read More

കിലെയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കണം; മന്ത്രി ശിവൻ കുട്ടി രാജി വെക്കണം: സതീശൻ

പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി വി. ശിവന്‍കുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ മന്ത്രി സ്ഥാനം ഒഴിയണമെന്നും സതീശൻ ആവശ്യപ്പെട്ടു.  വി. ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണം. കിലെയില്‍ പിന്‍വാതില്‍ നിയമനം നേടിയ മുഴുവന്‍ പേരെയും അടിയന്തിരമായി പിരിച്ചുവിടാനും സര്‍ക്കാര്‍ തയാറാകണമെന്നും സതീശൻ കൂട്ടിച്ചേർത്തു. വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയ മന്ത്രി…

Read More