
താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മാലിന്യം താഴേക്ക് വലിച്ചെറിഞ്ഞു ; നൈജീരിയൻ യുവാവിനെ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്
താമസ കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് സാധനങ്ങൾ റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞ യുവാവിനെ ഷാർജ പൊലീസ് അറസ്റ്റു ചെയ്തു. നൈജീരിയൻ പൗരനായ 32കാരനാണ് അറസ്റ്റിലായത്. ഷാർജയിലെ അൽ നഹ്ദയിലുള്ള അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് സംഭവം. എട്ട് മണിയോടെ ഇയാൾ ജനൽ വഴി താഴേക്ക് ചാടാൻ പോകുന്നുവെന്ന് ഭാവിക്കുകയും ഗ്ലാസ് ഐറ്റങ്ങൾ ഉൾപ്പെടെ റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. കൂടാതെ അലറി വിളിച്ച് കൊണ്ട് വെള്ളക്കുപ്പികളും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇയാളുടെ പ്രവൃത്തിമൂലം കാൽനട യാത്രക്കാരിൽ…