ജനങ്ങൾ താമസിക്കുന്ന മേഖലകളിൽ വെയർഹൗ​സു​ക​ൾ പ്രവർത്തിപ്പിക്കരുത് ; നിർദേശം നൽകി മസ്കത്ത് മുനിസിപ്പാലിറ്റി

ജനങ്ങൾ താ​മ​സിക്കുന്ന എ​രി​യ​ക​ളി​ൽ വെ​യ​ർ​ഹൗ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​തെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. അ​ന​ധി​കൃ​ത ഗോ​ഡൗ​ണു​ക​ൾ ത​ട​യാ​നു​ള്ള ന​ട​പ​ടി മു​നി​സി​പ്പാ​ലി​റ്റി ഊ​ർ​ജി​ത​മാ​ക്കി. ഇ​ത്ത​രം വെ​യ​ർ​ഹൗ​സു​ക​ൾ അ​യ​ൽ​പ​ക്ക​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. ഇ​ങ്ങ​നെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ 1111 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​മ​തി കൂ​ടാ​തെ ഭ​ക്ഷ​ണ വ​സ്തു​ക്ക​ളോ വാ​ണി​ജ്യ, വ്യ​വ​സാ​യി​ക വ​സ്തു​ക്ക​ളു​ടെ​യോ സം​ഭ​ര​ണ​ശാ​ല​ക​ളാ​യി റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പൊ​തു​സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ ആ​വ​ശ്യ​ക​ത​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. തീ​പി​ടി​ത്ത ഭീ​ഷ​ണി കാ​ര​ണം താ​മ​സ​ക്കാ​ർ​ക്ക് സു​ര​ക്ഷ…

Read More

കുവൈത്തിലെ പാർപ്പിട മേഖലയിൽ സുരക്ഷാ പരിശോധന ശക്തമാക്കുന്നു

രാ​ജ്യ​ത്ത് പാ​ര്‍പ്പി​ട മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്നു. അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും സു​ര​ക്ഷാ ചെ​ക്ക്പോ​യന്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​തു സു​ര​ക്ഷ കാ​ര്യ​ങ്ങ​ളു​ടെ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഹ​മ​ദ് അ​ൽ മു​നി​ഫി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന. സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും നി​യ​മ​വി​രു​ദ്ധ​രെ പി​ടി​കൂ​ടു​ന്ന​തി​നു​മാ​യി പാ​ർ​പ്പി​ട, വാ​ണി​ജ്യ മേ​ഖ​ല​ക​ളു​ടെ ക​വാ​ട​ങ്ങ​ളി​ലാ​കും സു​ര​ക്ഷ ചെ​ക്ക്പോ​യന്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മം​ഗഫി​ലെ ദാ​രു​ണ​മാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്…

Read More

സ്വദേശികൾ താമസിക്കുന്ന പാർപ്പിട മേഖലയിൽ പരിശോധന; ബാച്ചിലർമാരെ താമസിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി

സ്വദേശികൾ താമസിക്കുന്ന പാർപ്പിട മേഖലയിൽ പരിശോധന ശക്തമാക്കി കുവൈത്ത് മുൻസിപ്പാലിറ്റി. ബാച്ചിലർമാർക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി . കഴിഞ്ഞ ദിവസം അൽ-ഖസർ, സുലൈബിഖാത്ത്, ദോഹ പ്രദേശങ്ങളിലായി നടന്ന പരിശോധനയിൽ ബാച്ചിലേഴ്സ് താമസിക്കുന്നതായി കണ്ടെത്തിയ 415 വീടുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു. വൈദ്യുതി-ആഭ്യന്തര മന്ത്രാലയവും, ക്യാപിറ്റൽ, ജഹ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് ക്യാമ്പയിന് നേതൃത്വം നൽകിയത്.രാജ്യത്ത് കുവൈത്തി പൗരൻമാർ പാർക്കുന്ന മേഖലകളിൽ ബാച്ചിലേഴ്‌സിന് താമസം അനുവദിക്കാറില്ല. എന്നാൽ,…

Read More