ഒമാനിൽ പത്ത് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡൻറ് കാർഡ് നിർബന്ധം

ഒമാനിൽ പത്ത് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡൻറ് കാർഡ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. റസിഡൻറ് കാർഡ് എടുക്കാത്തപക്ഷം രക്ഷിതാവിൻറെ പേരിൽ പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞു. ഒമാനിൽ താമസിക്കുന്ന ഓരോ പ്രവാസിയും രാജ്യത്ത് എത്തി 30 ദിവസത്തിനുള്ളിൽ റസിഡൻറ് കാർഡ് എടുത്തിരിക്കണം. ഇത് 10 വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്കും ബാധകമാണ്. വൈകുന്ന ഓരോ മാസത്തിനും പത്ത് റിയാൽ പിഴ ഈടാക്കും. ഒറിജിനൽ പാസ്പോർട്ട്, ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള കത്ത്, മെഡിക്കൽ…

Read More