സൗദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും, ഇതിന് സഹായിക്കുന്നവർക്കും കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും, ഇത്തരം വ്യക്തികൾക്ക് യാത്രാ സേവനങ്ങൾ, താമസസൗകര്യങ്ങൾ, തൊഴിൽ, മറ്റു സേവനങ്ങൾ, സഹായങ്ങൾ എന്നിവ നൽകുന്ന വ്യക്തികൾക്കും തടവ്, പിഴ തുടങ്ങിയ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘകർക്ക് ഒരു ലക്ഷം റിയാൽ വരെ…

Read More