വിദേശികളുടെ റെസിഡൻസി ; പുതിയ കരട് നിർദേശങ്ങൾക്ക് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം
പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ച പുതിയ പ്രവാസി റെസിഡന്‍സി കരട് നിർദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം. ചൊവ്വാഴ്ച ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. രാജ്യത്ത് പ്രവാസികളുടെ താമസം സംബന്ധിച്ചതാണ് നിര്‍ദേശങ്ങള്‍. റെസിഡൻസിയിലെ വ്യാപാരം നിരോധിക്കുക, വിദേശികളെ നാടുകടത്തുന്നതിനും പുറത്താക്കുന്നതിനുമുള്ള നിയമങ്ങൾ നിർണയിക്കുക, വിദേശികളുടെ താമസ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷകൾ ചുമത്തുക എന്നിവയാണ് കരട് നിര്‍ദേശത്തിലുള്ളത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം കൃത്യങ്ങളിൽ…