അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം

എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം. വസതിക്ക് നേരെ കരി ഓയില്‍ ഒഴിച്ചു. വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിച്ചു. പാര്‍ലമെന്‍റില്‍ പലസ്തീന് ജയ് വിളിച്ചായിരുന്നു അസദുദ്ദീൻ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത്. അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.  ബൈക്കിലെത്തിയ രണ്ടുപേരാണ് കരി ഓയില്‍ ഒഴിച്ചതും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി.

Read More

മർദിച്ചെന്ന കേസിൽ സ്വാതിയെ തള്ളി എഎപി; കേജ്‌രിവാളിന്റെ വീടിനുള്ളിൽവച്ച് തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സ്വാതി മലിവാൾ എംപിയെ അരവിന്ദ് കേ‌ജ്‌രിവാളിന്റെ പിഎ മർദിച്ചെന്ന കേസിൽ സ്വാതിയെ തള്ളി ആം ആദ്മി പാർട്ടി. കേജ്‌രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി സ്വാതി തർക്കിക്കുന്ന  ദൃശ്യങ്ങൾ എക്സിലെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവച്ചാണ് എഎപി നിലപാട് പ്രഖ്യാപിച്ചത്. ഹിന്ദി വാർത്താ ചാനലിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചത്. കേജ്‌രിവാളിന്റെ വീടിനുള്ളിൽനിന്നുള്ള ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. വീടിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ എക്സിൽ പ്രതികരണവുമായി സ്വാതി മലിവാൾ എംപിയും രംഗത്തെത്തി. ‘രാഷ്ട്രീയ വാടകക്കൊലയാളി ’ സ്വയരക്ഷയ്ക്കുള്ള ശ്രമം തുടങ്ങിയെന്നാണ് ആരുടെയും…

Read More

സൽമാൻ ഖാൻറെ വീടിന് നേരെ വെടിയുതിർത്ത് സംഭവം; ഭയപ്പെടുത്തുക ലക്ഷ്യം,താരത്തെ കൊല്ലാൻ പ്ലാൻ ഇല്ലായിരുന്നുവെന്ന് പൊലീസ്

സൽമാൻ ഖാൻറെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികൾക്ക് താരത്തെ കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്ന് പൊലീസ്. താരത്തെ ഭയപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് അറിയിക്കുന്നത്. മുംബൈ ബാന്ദ്രയിലെ സൽമാൻ ഖാൻറെ വീടിന് പുറത്താണ് വെടിയുതിർത്തത്. ഇതിന് പുറമെ പൻവേലിലെ ഫാം ഹൗസിലും പ്രതികളെത്തിയിരുന്നുവെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ കുടുംബാംഗങ്ങളുടെ മൊഴിയും എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ 14ന് പുലർച്ചെയാണ് സൽമാൻ ഖാൻറെ ബാന്ദ്രയിലെ വസതിക്ക് മുമ്പിൽ രണ്ട് പേർ വെടിയുതിർത്തത്. ഇരുവരും പിറ്റേന്ന് തന്നെ…

Read More

എഎപി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്ഡ്

 ആം ആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്ഡ്. ശനിയാഴ്ച രാവിലെ  മൂന്നുമണിയോടെയായിരുന്നു ഗുലാബ് സിങ്ങിന്റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എഎപി അറിയിച്ചു. ഏതു കേസിലാണ് റെയ്ഡ് നടന്നതെന്ന കാര്യം വ്യക്തമല്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഡൽഹി മട്യാല നിയോജക മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആയ സിങ്ങിനാണ് പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റിന്റെ ചുമതല. ഇന്ത്യ റഷ്യയുടെ പാത പിന്തുടർന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. ‘‘മുഴുവൻ പ്രതിപക്ഷത്തെയും ജയിലിലാക്കാനുള്ള തിരക്കിലാണു ബിജെപിയെന്ന്…

Read More

മരപ്പട്ടി ശല്യം; മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണത്തിന് മുമ്പ് അരക്കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

മന്ത്രി മന്ദിരങ്ങളിലെ മരപ്പട്ടി ശല്യത്തെ കുറിച്ചുളള  മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണത്തിന് മുമ്പ് അരക്കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. ഈ മാസം 26നാണ് മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവിറങ്ങിയത്.  ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്നായിരുന്നു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പണം ലഭ്യമാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വിമര്‍ശനങ്ങള്‍ക്ക് മുന്‍കൂര്‍ പ്രതിരോധമായും ഈ നീക്കത്തെ വിലയിരുത്തുന്നുണ്ട്.

Read More

കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം

‘വാർ റൂം’ വസതി ഒഴിയാൻ കോൺഗ്രസിന് കേന്ദ്രനിർദേശം. താമസക്കാരനായിരുന്ന എം.പിയുടെ കാലാവധി കഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ ‘വാർ റൂം’ പ്രവർത്തിക്കുന്ന വസതി ഒഴിയാൻ കേന്ദ്രം നോട്ടീസ് അയച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ പ്രദീപ്‌ ഭട്ടാചാര്യയ്‌ക്ക് അനുവദിച്ച വസതിയാണ് കോൺഗ്രസ് ‘വാർ റൂം’ ആയി ഉപയോഗിച്ചിരുന്നത്. ഓഗസ്റ്റ് 18 ന് പ്രദീപ്‌ ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചിരുന്നു. ഡൽഹിയിലെ ഗുരുദ്വാര രകാബ്ഗഞ്ച് (ജിആർജെ) റോഡിലായിരുന്നു വസതി. അടുത്ത അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എല്ലാ സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളും ഇവിടെയാണ്…

Read More

ക്ഷേത്ര പരിസരത്തെ ആശ്രമത്തിൽ തങ്ങാം; അയോധ്യയിൽ താമസിക്കാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ച് പൂജാരി

എം.പിയുടെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി അയോധ്യയിലെ ക്ഷേത്ര പൂജാരി. രാഹുലിനെ അയോധ്യയിലെ പ്രശസ്തമായ ഹനുമാൻഗാദ്ധി ക്ഷേത്രപരിസരത്ത് താമസിക്കാൻ ഇദ്ദേഹം ക്ഷണിയ്ക്കുകയും ചെയ്തു. ക്ഷേത്രത്തിലെ പ്രധാനപൂജാരിയായ സഞ്ജയ് ദാസാണ് രാഹുലിനെ അയോധ്യയിലേക്ക് ക്ഷണിച്ചത്. രാഹുലിനെ അയോധ്യയിലേക്കു ക്ഷണിയ്ക്കുന്നതായും ക്ഷേത്രപരിസരത്തെ ആശ്രമത്തിൽ രാഹുൽ താമസിക്കണമെന്നും സഞ്ജയ് ദാസ് പറഞ്ഞു. എംപി സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ തുടർന്ന് ഔദ്യോഗികവസതി ഒഴിയണമെന്ന് രാഹുലിന് ലോക്‌സഭാ സെക്രട്ടറിയേറ്റിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു….

Read More

മന്ത്രി വസതി ഒഴിവില്ല; സജി ചെറിയാനു വേണ്ടി 85,000 രൂപ മാസവാടകയില്‍ വീടെടുത്ത് സർക്കാർ

മന്ത്രിസഭയില്‍ തിരികെയെത്തിയ സജി ചെറിയാനു വഴുതക്കാട്ടെ സ്വകാര്യ വസതി സർക്കാർ വാടകയ്ക്കെടുത്തു നൽകി. ഔദ്യോഗിക വസതികളൊന്നും ഒഴിവില്ലാത്തതിനാലാണ് വഴുതക്കാട് ഈശ്വര വിലാസം റോഡിൽ ടിസി 16–158 നമ്പർ വീട് പ്രതിമാസം 85,000 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത് നൽകിയത്. എംഎല്‍എ ഹോസ്റ്റലിലാണ് മന്ത്രി ഇപ്പോള്‍ താമസിക്കുന്നത്. രാജിവയ്ക്കുന്നതിനു മുന്‍പ് സജി ചെറിയാന്‍ താമസിച്ചിരുന്ന കവടിയാറിലെ വീട് പിന്നീട് കായിക മന്ത്രി വി.അബ്ദുറഹിമാനു നല്‍കി. ഇപ്പോള്‍ മന്ത്രി വസതിയൊന്നും ഒഴിവില്ലെന്നാണ് വിശദീകരണം. ഇതോടെയാണ് വീട് വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴെടുത്ത വീടിന് ഒരു…

Read More