
കുവൈത്തിൽ മന്ത്രിസഭ പുന:സംഘടിപ്പിച്ചു
ഒഴിവുവന്ന പദവികളിലേക്ക് പുതിയ മന്ത്രിമാരെ നിയമിച്ച് കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. സയ്യിദ് ജലാൽ അബ്ദുൽ മുഹ്സിന് അൽ തബ്താബായിയെ വിദ്യാഭ്യാസ മന്ത്രിയായും താരിഖ് സുലൈമാൻ അഹമ്മദ് അൽ റൂമിയെ എണ്ണ മന്ത്രിയായും നിയമിച്ചു. ഇത് സംബന്ധമായ ഉത്തരവ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പുറപ്പെടുവിച്ചു.പുതിയ മന്ത്രിമാർ ഭരണഘടന സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ…