അഴിച്ചുപണിക്ക് സാധ്യത; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറിയേക്കും

വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ഗവര്‍ണര്‍ പദവികളില്‍ അഴിച്ചുപണിക്ക് സാധ്യത. കേരളം, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പദവിയില്‍ തുടര്‍ച്ചയായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ജമ്മു കശ്മീരിലേയും ഹരിയാനയിലേയും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷമോ മഹാരാഷ്ട്രയിലേയും ജാര്‍ഖണ്ഡിലേയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമോ ആയിരിക്കും പുനഃസംഘടന നടക്കുക എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്ത് അഞ്ച്…

Read More

സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കം: ഷംസീർ മന്ത്രിസഭയിലേക്ക്, വീണാ ജോർജ് സ്പീക്കർ; ഗണേഷിനെ മന്ത്രിയാക്കുന്നതിൽ ഭിന്നത

സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കം. നവംബറിലാകും പുനഃസംഘടനയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിർണായ യോഗങ്ങൾ ചേരും. എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും.  പകരം മുൻധാരണ പ്രകാരം കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. അതേസമയം, കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്നാണ് വിവരം.  വനംവകുപ്പ് ഗണേഷിനെ ഏൽപ്പിച്ച്, നിലവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറാനാണു നീക്കമെന്നും സൂചനയുണ്ട്. എന്നാൽ, ഗതാഗത വകുപ്പ് ഏറ്റെടുക്കാൻ ഗണേഷിന് താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. സിപിഎം മന്ത്രിമാരുടെ…

Read More

വിനോദ് കുമാർ ഡിജിപി പദവിയോടെ വിജിലൻസ് ഡയറക്ടർ; മനോജ് ഏബ്രഹാം ഇന്റലിജൻസ് മേധാവി

ഇന്റലിജൻസ് മേധാവിയായിരുന്ന ടി.കെ. വിനോദ്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചും, ഇന്റലിജൻസ് മേധാവിയായി എഡിജിപി മനോജ് എബ്രഹാമിനെ നിയമിച്ചും പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഡിജിപി ടോമിൻ ജെ.തച്ചങ്കരി 31 നു വിരമിക്കുന്നതിനാലാണ് എഡിജിപിയായിരുന്ന വിനോദ്കുമാറിനെ ഡിജിപി റാങ്കിലേക്ക് ഉയർത്തിയത്. ജയിൽ മേധാവി കെ.പദ്മകുമാറിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമനെ ഉത്തര മേഖല ഐജിയായി നിയമിച്ചു. എ.അക്ബറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ. ക്രമസമാധാന ചുമതലയുളള…

Read More

പാര്‍ട്ടിയില്‍ ഗൗരവ പ്രശ്നമുണ്ട്; ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ല: എം.എം.ഹസന്‍

പുനഃസംഘടനാ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. അതിനാലാണ് കോൺഗ്രസ് ഹൈക്കമാന്‍ഡിനെ കാണുന്നത്. ഹൈക്കമാന്‍ഡിനെ കാണാനുള്ള നീക്കം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയോ സുധാകരനെതിരെയോ അല്ല. പാര്‍ട്ടിയില്‍ ഗൗരവ പ്രശ്നമുണ്ടെന്നും ഹസന്‍ പറഞ്ഞു. ”ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലാത്തതിനാൽ ഈ കാര്യങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിച്ചു. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിന്റെ ഫലമായി ഐക്യത്തിന് മങ്ങലേറ്റു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റും ജയിക്കണമെന്നു നിർബന്ധമുണ്ട്. അതിന് പാര്‍ട്ടിക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് ഐക്യമാണ്. പാർട്ടിയുടെ…

Read More