
‘രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ വ്യവസ്ഥ ജാതിയിലാണ്’: രഞ്ജി പണിക്കർ
പേരിൽ നിന്ന് ജാതി വാല് ഒഴിവാക്കിയത് കൊണ്ട് മാത്രം ജാതി വ്യവസ്ഥ ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഒരാളുടെ ജാതി അറിയാതെ എങ്ങനെയാണ് അയാൾക്കുള്ള ജാതി സംവരണം അറിയാൻ കഴിയുകയെന്നും രഞ്ജി പണിക്കർ ചോദിക്കുന്നു. ഒരു അഭിമുഖത്തിൽ, പേരിൽ നിന്ന് ജാതി കളയുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രഞ്ജി പണിക്കരുടെ വാക്കുകൾ ഇങ്ങനെ; ‘പ്രേമ വിവാഹങ്ങളിൽ അല്ലാതെ നമ്മുടെ സമൂഹം വേറൊരു ജാതിയിൽ ചെന്ന് പെണ്ണാലോചിക്കുകയോ കല്യാണം അന്വേഷിക്കുകയോ ചെയ്യില്ല. ഈഴവരുടെ വീട്ടിൽ പോവാമെന്ന് നായരോ…