ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി അറിയാം; പുതിയ എഐ ടൂളുമായി ഗവേഷകർ

ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കാവുന്ന എഐ ഉപകരണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഉറക്കത്തിന്‍റെയും ഉണരുന്നതിന്റെയും ഡാറ്റ ഉപയോഗിച്ചാണ് ആളുകളിലെ മൂഡ് ഡിസോർഡറിനെ കുറിച്ച് മുൻ കൂട്ടി പ്രവചിക്കുന്നത്.സ്മാർട്ട് വാച്ചുകൾ പോലെ ധരിക്കാവുന്ന ഉപകരണത്തിലാണ് ഈ ഡാറ്റ റെക്കോർഡ് ചെയ്യാനാകുന്നത്. ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇവർ തന്നെയാണ് എഐ ഉപകരണം നിർമിച്ചതും. ബൈപോളാർ ഡിസോർഡർ ഉൾപ്പെടെയുള്ള മൂഡ് ഡിസോർഡേഴ്‌സ് ഉള്ള ആളുകൾക്ക് ദീർഘകാലം ദുഃഖമോ…

Read More

പുരാതന റോമാക്കാർക്ക് വീഞ്ഞ് വിശേഷപ്പെട്ടതാണ്…; 1600 വർഷം പഴക്കമുള്ള വൈൻ ഷോപ്പിൽനിന്നു ലഭിച്ചവ കണ്ട് ഗവേഷകർ ഞെട്ടി

പുരാതന റോമൻ സംസ്‌കാരത്തിൽ വീഞ്ഞ് സുപ്രധാന പങ്കു വഹിച്ചിരുന്നു. ഇക്കാര്യത്തിൽ സാധാരണക്കാരനെന്നോ, പണക്കാരനെന്നോ വ്യത്യാസമില്ല. റോമൻ വരേണ്യവർഗത്തിൻറെ വലിയ സമ്പത്തികസ്രോതസായിരുന്നു വൈൻ ഉത്പാദനവും വ്യാപാരവുമായി ബന്ധപ്പെട്ട മേഖലകൾ. മുന്തിരക്കൃഷിക്കും വൈൻ നിർമാണത്തിനുമായി വലിയ അളവിലുള്ള ഭൂമി വരേണ്യവർഗത്തിൻറെ കൈവശമുണ്ടായിരുന്നു. അത്തരമൊരു വൈൻ ഷോപ്പ് കണ്ടെത്തിയിരിക്കുന്നു പുരാവസ്തു ഗവേഷകർ. എവിടെയെന്നല്ലേ, തെക്കൻ ഗ്രീസിലെ പുരാതന നഗരമായ സിസിയോൺ ആണ് കണ്ടെത്തലിനു സാക്ഷ്യം വഹിച്ചത്. വൈൻ ഷോപ്പിന് 1,600 വർഷം പഴക്കമുണ്ടെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തത്തിലോ ആക്രമണത്തിലോ…

Read More

ആ സൃഷ്ടികൾക്കു മുന്പിൽ ഗവേഷർ അമ്പരന്നുനിന്നു; സ്‌പെയിനിൽ കണ്ടെത്തിയ ഗുഹാചിത്രങ്ങൾക്ക് 24,000 വർഷം പഴക്കം

സ്പെയിനിൽ കണ്ടെത്തിയ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി. 24,000 വർഷമെങ്കിലും പഴക്കമുള്ള ഗുഹാചിത്രങ്ങളിൽ അപൂർവ കളിമൺ പെയിൻറിംഗ് സാങ്കേതികതയാണ് കലാകാരന്മാർ ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ ആ ചിത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ തുടരുകയാണ് ഗവേഷകർ. രണ്ടു വർഷം മുമ്പ്, പുരാവസ്തു ഗവേഷകരുടെ ഒരു സംഘം വംശനാശം സംഭവിച്ച കാട്ടുകാളയുടെ ചിത്രം സ്‌പെയിനിലെ കോവ ഡോൺസിലെ ഒരു ഗുഹയുടെ ചുവരിൽ കണ്ടപ്പോൾ അവർ അതു നിസാരമായി തള്ളിക്കളഞ്ഞില്ല. അവർ ആ ഗുഹയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഏറ്റവും കൂടുതൽ പാലിയോലിത്തിക്ക് ഗുഹാകലാ പ്രദേശങ്ങൾ സ്പെയിനിലാണ്….

Read More