
എച്ച് . എം . സി മെഡിക്കൽ കെയർ ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു
ഹമദ് മെഡിക്കൽ കോർപറേഷന്റെ മെഡിക്കൽ കെയർ ആൻഡ് റിസർച്ച് സെന്റർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം അദ്ദേഹം സേവനങ്ങളും സംവിധാനങ്ങളും പരിശോധിച്ചു. കിടപ്പുരോഗികൾക്കായി 250 കിടക്കകളുള്ള ആശുപത്രിയോടനുബന്ധിച്ച് രോഗികളുടെ സുരക്ഷക്ക് മുൻഗണന നൽകി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിൽ ഗവേഷകരെയും ക്ലിനിക്കൽ പങ്കാളികളെയും പിന്തുണക്കുന്ന സൗകര്യങ്ങളുമുണ്ട്. ദോഹയിലെ ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം നാല് നിലകളും…