‘നവകേരള സദസിനിടെ നടന്നത് രക്ഷാപ്രവർത്തനം തന്നെ’; പരാജയത്തിന് കാരണം ആ വിഷയമല്ലെന്ന് മുഖ്യമന്ത്രി

നവകേരളാ യാത്രയ്ക്കിടയിലെ ‘രക്ഷാപ്രവർത്തനം’ വീണ്ടും നിയമസഭയിൽ ചർച്ചയായി. നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐക്കാർ നടത്തിയത് രക്ഷാപ്രവർത്തനം തന്നെയാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ‘രക്ഷാപ്രവർത്തനം’ എന്ന് വിളിച്ചതിനാലാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടു പോയത് എന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന് മുമ്പിലേക്ക് ആളുകൾ ചാടിവീണത് എന്തിനായിരുന്നു ആ ഘട്ടത്തിൽ അവരെ പിടിച്ചു മാറ്റുന്നത് സാധാരണഗതിയിൽ രക്ഷാപ്രവർത്തനം അല്ലേ? എന്താ സംശയം. അവരുടെ ദേഹത്ത് തട്ടാതിരിക്കാൻ വേണ്ടിയല്ലേ അവരെ പിടിച്ചു മാറ്റുന്നത്. അത് എങ്ങനെ കുറ്റകരമാകും. കണ്ട വസ്തുത പറയാൻ…

Read More

 ‘പൊലീസുകാരനെ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു’: വെളിപ്പെടുത്തലുമായി അതിജീവിത 

വാട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചെന്ന കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകളിച്ചെന്നും കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നുമുള്ള വെളിപ്പെടുത്തലുമായി കേസിലെ പരാതിക്കാരിയായ വീട്ടമ്മ പേരൂർക്കട പൊലീസ് ക്യാംപിലെ അസിസ്റ്റന്റ് കമാൻഡന്റ് നിഷോർ സുധീന്ദ്രനെതിരെയാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംഭവം രേഖാമൂലം അറിയിച്ചിട്ടും നീതി കിട്ടിയില്ലെന്നും ഇവർ പറയുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച് 24 മണിക്കൂറിനകം തനിക്ക് അശ്ലീല സന്ദേശങ്ങളും അശ്ലീല വീഡിയോയും അയച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചാണ്…

Read More

അടിയന്തര വൈദ്യ സഹായത്തിന് സന്നിധാനത്ത് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സിന് അനുമതി

അടിയന്തര വൈദ്യ സഹായത്തിന് ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കനിവ് 108 ആംബുലന്‍സിന്റെ 4×4 റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതല്‍ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ തുട‍ര്‍ന്നാണ് നടപടി. നിലവില്‍ പമ്പയില്‍ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന 4×4 വാഹനത്തില്‍ അടിയന്തര…

Read More

കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു

കണ്ണൂർ പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണു. അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് പത്ത് മണിയോടെ പുളളിപ്പുലിയെ കണ്ടത്. പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്, വനം വകുപ്പ് സംഘം സ്ഥലത്തെത്തി. ജനവാസമേഖലയാണിത്. വനം വകുപ്പും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി.  രണ്ട് കിലോ മീറ്റർ അകലെ കനകമലയാണ് പ്രദേശത്തോട് ചേർന്ന വനമേഖല. എന്നാൽ അവിടെയും പുലിയുടെ സാന്നിധ്യം ഇതുവരെയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. 

Read More

ടണലിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് 15ാം ദിനം; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് പതിനഞ്ച് ദിവസമാകുമ്പോഴും രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികൾ ആശങ്ക ഉയർത്തുകയാണ്. രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇന്നുച്ചയോടെ യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കാനായേക്കും. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക. ഓഗർ മെഷീൻ തകരാറിലായ സാഹചര്യത്തിൽ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ്‌ന ടത്തുന്നത്. വനമേഖലയിൽ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂർണ്ണമായും പരാജയപ്പെട്ടാൽ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത്…

Read More

ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ 40 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍; ഓക്സിജനും ഭക്ഷണവുമെത്തിച്ചതായി രക്ഷാപ്രവര്‍ത്തകര്‍

ഉത്തരാഖണ്ഡിൽ നിർമാണം നടക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 40 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കാനുള്ള തുരങ്കമാണ് ഇന്നലെ ഭാഗികമായി ഇടിഞ്ഞത്. ഉത്തരകാശി ജില്ലയിലെ ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് ഭാഗികമായി തകർന്നത്. #WATCH | Uttarakhand: A part of the tunnel under construction from Silkyara to Dandalgaon in Uttarkashi, collapsed. DM and SP of…

Read More

48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മണ്ണിനടിയില്‍പ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെത്തിച്ചു

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളിൽനിന്ന് വെങ്ങാനൂർ സ്വദേശിയായ മഹാരാജന്‍റെ (55) മൃതദേഹം തിങ്കളാഴ്ച രാവിലെ 9.45 ഓടെയാണ് പുറത്തെത്തിച്ചത്. ശനിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. എൻ.ഡി.ആർ.എഫ് സംഘം, അൻപതിലധികം അഗ്നിരക്ഷാസേനാംഗങ്ങൾ, 25-ലധികം പോലീസുകാർ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കിണർനിർമാണത്തിൽ വൈദഗ്ധ്യമുള്ള 25-തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർ രണ്ടുദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മേൽമണ്ണു…

Read More

അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് അധികാരം നൽകും

അഗ്നിരക്ഷാ സേനയ്ക്ക് അധികാരം വരും. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് 1962 ലെ കേരള ഫയർ ഫോഴ്സ് നിയമം പരിഷ്കരിക്കുന്നത്. പരിഷ്കരിച്ച നിയമത്തിന്റെ കരട് രൂപം തയാറായി. സർക്കാർ പരിശോധിച്ച ശേഷം നിയമം മലയാളത്തിലേക്കു മൊഴി മാറ്റുന്നതിന് വകുപ്പിനു തിരികെ നൽകി. നിലവിൽ അഗ്നി രക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ അഗ്നിരക്ഷാ സേന തദ്ദേശ സ്ഥാപനങ്ങൾക്കു റിപ്പോർട്ട് നൽകുകയാണ് ചെയ്യുന്നത്. പല കടമ്പകൾ കടന്നാണ് നിയമലംഘനത്തിനെതിരെ നടപടിയുണ്ടാകുന്നത്. ഫ്ലാറ്റുകൾ, ഗോഡൗണുകൾ, ഫാക്ടറികൾ തുടങ്ങിയ അപകട സാധ്യതയുള്ള കെട്ടിടങ്ങളുടെ രൂപരേഖ…

Read More

ഓപ്പറേഷൻ കാവേരി; കേന്ദ്രമന്ത്രി വി.മുരളീധരന് ചുമതല

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുവം സമ്മേളനത്തിൽ അറിയിച്ചു. ഓപ്പറേഷൻ കാവേരി എന്നു പേരിട്ട പദ്ധതിയുടെ ചുമതല വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയാണ് ഏൽപ്പിച്ചതെന്നു മോദി വ്യക്തമാക്കിയത് പ്രസംഗം പരിഭാഷപ്പെടുത്തിയ മുരളീധരൻ തന്നെ ജനാവലിയെ അറിയിച്ചു. രാത്രി തന്നെ മുരളീധരൻ സൗദി അറേബ്യയിലെ ജിദ്ദയിലേക്കു തിരിക്കുകയും ചെയ്തു.  നാവികസേനയുടെ കപ്പലുകളും വ്യോമസേനയുടെ ചരക്കു വിമാനങ്ങളുമാണ് ദൗത്യത്തിനായി രംഗത്തുള്ളത്. സൗദിയിലെ ജിദ്ദ വിമാനത്താവളത്തിൽ 2 സി 130ജെ…

Read More

കിണറ്റിൽ വീണ കരടി ചത്ത സംഭവം; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടലില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ വിഷയം അടഞ്ഞ അധ്യായമാകുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിലും വീഴ്ചയുണ്ടായി എന്നാണ് ഉയരുന്ന ആക്ഷേപം. മുങ്ങാൻ സാധ്യതയുള്ള ജീവികൾ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കാൻ സാധ്യതയുള്ള ജീവികൾ, നദിക്കരക്ക് സമീപത്തായുള്ള ജീവികൾ എന്നിവയെ മയക്കുവെടി…

Read More