പുഴയിലെ അടിയൊഴുക്ക് കുറയുന്നു, അർജുനായുള്ള ദൗത്യം തുടങ്ങുന്നതിൽ ഉടൻ തീരുമാനം: അഷ്റഫ് എംഎൽഎ

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ വീണ്ടും തുടങ്ങുന്നതിൽ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എകെഎം അഷ്റഫ് എംഎൽഎ അറിയിച്ചു. നേവിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയിൽ ആയാൽ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് കരുതുന്നതെന്ന് എകെഎം അഷ്റഫ് എംഎൽഎ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ ഒഴുക്കിന്റെ ശക്തി…

Read More

മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഊർജിതം, ഹെലികോപ്റ്ററിൽ ഭക്ഷണക്കിറ്റുകൾ എത്തിച്ചു

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി അധികൃതർ. ഹെലികോപ്റ്ററിൽ ഭക്ഷണക്കിറ്റുകൾ എത്തിച്ചു. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ വൻതോതിൽ മണ്ണ് വന്ന് അടിഞ്ഞതിനാൽ ചവിട്ടുമ്പോൾ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റൽ ഉപയോഗിച്ച് ആളുകളെ എയർ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഭീകരമായ കാഴ്ചകളാണ് മുണ്ടക്കൈയിലെ ദുരന്ത ഭൂമിയിൽ നിന്ന് പുറത്തുവരുന്നത്. നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്നു പ്രദേശത്ത് ഇപ്പോൾ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്. മന്ത്രിമാരടക്കം രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്….

Read More

ഡ്രില്ലിങ്ങിനിടെ വൻ ശബ്ദം; രക്ഷാപ്രവർത്തനത്തിന് തടസം; അത്യാധുനിക മെഷീൻ എത്തിച്ചു

ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. ഡ്രില്ലിങ്ങിനിടെ വൻ ശബ്ദമുണ്ടായതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നിർത്തിവച്ചത്. അതിനിടെ പുതിയ മെഷീൻ സ്ഥലത്തെത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്നാണ് സൂചന. യന്ത്രതകാർ മൂലമാണ് രക്ഷാപ്രവർത്തനം നിർത്തിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും യന്ത്രത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ദേശീയപാതാ വികസന കോർപറേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഉച്ചയ്ക്ക് മുൻപായി രക്ഷാപ്രവർത്തനം പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്. തുരങ്കത്തിൽ കുടുങ്ങിയ എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും ഇവർക്ക് ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മധ്യപ്രദേശിലെ…

Read More