രക്ഷാ പ്രവർത്തനം തുടരും , ക്യാമ്പുകളിലെ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കും, മന്ത്രിമാർക്ക് ചുമതല നൽകി ; മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലിയാർ പുഴയിലും മൃതദേഹങ്ങൾക്കായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാന ശ്രദ്ധ രക്ഷാപ്രവ‍ർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ…

Read More

ലോറി കാബിനിൽ അർജുനുണ്ടോ എന്ന് ഉറപ്പാക്കും; ഐബിഒഡി ഉപയോഗിച്ച് പരിശോധന

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിവസം. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങളാരംഭിക്കും. തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം…

Read More

ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവ‌ർത്തകരെ അഭിനന്ദിച്ച് മന്ത്രി

ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പുഴയിൽ കുളിക്കാനിറങ്ങിയ വയോധികരായ അമ്മയും അച്ഛനും രണ്ട് മുതിർന്ന ആൺമക്കളുമാണ് നടുവിലായി കുടുങ്ങിപ്പോയത്. കനത്ത മഴയെത്തുടർന്ന് മൂലത്തറ റെഗുലേറ്റർ തുറന്നതോടെ പുഴയിൽ വെള്ളം നിറയുകയായിരുന്നു. ഇതോടെയാണ് നാലുപേരും പുഴയുടെ നടുവിലുള്ള പാറയിൽ അകപ്പെട്ടത്.ഇന്നുച്ചയോടെയായിരുന്നു സംഭവം. പിന്നാലെ വിവരമറി‌ഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയും രക്ഷാപ്രർത്തനം ആരംഭിക്കുകയും ചെയ്തു. നാലുപേരെയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ചതിനുശേഷം കയറിൽകെട്ടി അതിസാഹസികമായാണ് കരയ്ക്കെത്തിച്ചത്. പുഴയിൽ കനത്ത കുത്തൊഴുക്കുണ്ടായിരുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു….

Read More

യുഎഇയിലെ മഴക്കെടുതി ; രക്ഷാ പ്രവർത്തനത്തിന് യുഎഇ അധികൃതർക്ക് ഒപ്പം മലയാളികളും

മ​ഴ​ക്കെ​ടു​തി​യി​ല്‍ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ര്‍ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി യു.​എ.​ഇ അ​ധി​കൃ​ത​ര്‍ക്കൊ​പ്പം മ​ല​യാ​ളി​ക​ളു​ള്‍പ്പെ​ടെ​യു​ള്ള താ​മ​സ​ക്കാ​ർ. യു.​എ.​ഇ​യി​ല്‍ പ​ര​ക്കെ ല​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ലും പേ​മാ​രി​യി​ലും ത​ദ്ദേ​ശീ​യ​രും ഇ​ന്ത്യ​ക്കാ​രു​മു​ള്‍പ്പെ​ടെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​യി​ര​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ക​ല്‍ബ​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ല്ല​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ എ​മി​റേ​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക​ളു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലു​ക​ള്‍ ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ക്ക് ന​ല്‍കി​യ ആ​ശ്വാ​സം ചെ​റു​ത​ല്ല. കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ല്‍നി​ന്നു​ള്ള മു​ന്ന​റി​യി​പ്പി​നെ​തു​ട​ര്‍ന്ന് ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പേ നി​രീ​ക്ഷ​ണ സു​ര​ക്ഷ നി​ര്‍ദേ​ശ മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി സ​ജീ​വ​മാ​യി​രു​ന്ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് പേ​മാ​രി ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ…

Read More

കിണറ്റിൽ നിന്നും മയക്കുവെടിവെച്ച് പിടിച്ച പുലി ചത്തു

കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ നിന്നും മയക്കുവെടിവെച്ച് പിടിച്ച പുലി ചത്തു. കൂട്ടിലാക്കി അൽപസമയത്തിനകമാണ് പുലി ചത്തത്. നാളെ വയനാട്ടിൽ പോസ്റ്റ്‌മോർട്ടം നടത്തും. കിണറ്റിനുള്ളിൽ വലയിറക്കി പുലിയെ അതിനുള്ളിൽ കയറ്റി പകുതി ദൂരം ഉയർത്തിയ ശേഷമായിരുന്നു മയക്കുവെടി വച്ച് പുറത്തെത്തിച്ചത്. തുടർന്ന് പുലിയെ കൂട്ടിലേക്കു മാറ്റിയിരുന്നു. കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് അതിനു സമീപമാണ് പുലിയെ കയറ്റാനുള്ള കൂട് വച്ചിരുന്നത്. പുലിയെ വയനാട്ടിലേക്കു കൊണ്ടുപോകാനും തീരുമാനിച്ചിരുന്നു. കിണറ്റിൽ രണ്ടര കോൽ വെള്ളമുണ്ടായിരുന്നു. ഇത് വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനായിരുന്നു…

Read More

ടണലിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം വൈകിയേക്കും; ഓഗർ മെഷീന് സാങ്കേതിക തകരാർ

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം വൈകുമെന്ന് റിപ്പോർട്ട്. ഓഗർ മെഷീന് വീണ്ടും സാങ്കേതിക തകരാർ സംഭവിച്ചതിന് പിന്നാലെ ഡ്രില്ലിങ് നിർത്തി വച്ചിരിക്കുകയാണ്. രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ ഋഷികേശിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉത്തരകാശിയിൽ ക്യാമ്പ് ചെയ്യുകയാണ്. 41 തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇത് പന്ത്രണ്ടാം ദിവസമാണ്. ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോൾ സ്റ്റീൽ റോഡിൽ ഡ്രില്ലർ…

Read More