പ്രിപ്പറേഷൻ ചെയ്ത് ഫലിപ്പിക്കേണ്ട റോളുകളൊന്നും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല: നടൻ ബൈജു സന്തോഷ്

പ്രിപ്പറേഷൻ ചെയ‌്ത് ഫലിപ്പിക്കേണ്ട റോളുകളൊന്നും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് നടൻ ബൈജു സന്തോഷ്. ചാന്തുപൊട്ട് എന്ന സിനിമയിൽ ദിലീപ് ചെയ‌്ത വേഷം അങ്ങനെയുള്ളതാണ്. അതുപോലുള്ളതൊന്നും തന്നിലേക്ക് വന്നിട്ടില്ല. അത്തരത്തിൽ ചലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രങ്ങൾ വരുമ്പോഴേ പ്രിപ്പറേഷന്റെ ആവശ്യമുള്ളൂ. അല്ലാത്തതൊക്കെ ബിഹേവ് ചെയ്യേണ്ട കാര്യമേയുള്ളൂവെന്ന് ബൈജു പറയുന്നു. മകളുടെ വിവാഹത്തിന് താൻ വിളിച്ചിട്ട് വരാത്ത ഒരാളുടെയും മക്കളുടെ കല്യാണത്തിന് താൻ പോകില്ലെന്നും ബൈജു സരസമായി പ്രതികരിച്ചു. ”ആരോടും പരിഭവമോ പിണക്കമോ ഇല്ല. പക്ഷേ എനിക്ക് അത്രയല്ലേ ചെയ്യാൻ പറ്റൂ?…

Read More

കാറുകളിൽ കുട്ടികൾക്കായി പ്രത്യേക സീറ്റ് വേണം; പുതിയ പരിഷ്കരണങ്ങൾ ഡിസംബർ മുതൽ

സംസ്ഥാനത്ത് കാര്‍ യാത്രയിൽ കുട്ടികൾക്കുള്ള സുരക്ഷാ സീറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജു. 4-14 വരെ പ്രായമുള്ള കുട്ടികൾക്ക് കാറില്‍ ഡിസംബർ മുതൽ പ്രത്യേക മാതൃകയിലുള്ള സീറ്റില്ലെങ്കിൽ പിഴ ഈടാക്കി തുടങ്ങുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു. സീറ്റില്ലെങ്കിൽ 1000 രൂപയാണ് പിഴ ചുമത്തുക. കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിര്‍ദ്ദേശത്തിന്‍റെ ലക്ഷ്യം. നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്, ബെല്റ്റ് ഉള്‍പ്പടെയുള്ള പ്രത്യേക ഇരിപ്പിടം…

Read More

‘സ്‌കൂള്‍ബസുകളിലും പാസഞ്ചര്‍ ബസുകളിലും സീറ്റ് ബെല്‍റ്റുകള്‍ വേണം’; ഐ.ആർ.എഫ്

സ്കൂള്‍ബസുകളിലും പാസഞ്ചർ ബസുകളിലും നിർബന്ധമായി സീറ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ചിരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തോട് അന്താരാഷ്ട്ര റോഡ് ഫെഡറേഷൻ (ഐ.ആർ.എഫ്) ആവശ്യപ്പെട്ടു. പാസഞ്ചർ ബസ് അപകടങ്ങളില്‍ ഒട്ടേറെയാളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സ്കൂള്‍ ബസുകള്‍, പാസഞ്ചർ ബസുകള്‍ പോലെയുള്ള ഹെവിവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റുകള്‍ ഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐ.ആർ.എഫ്. പ്രസിഡന്റ് കെ.കെ. കപില കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പൊതുഗതാഗതസംവിധാനങ്ങളില്‍ സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കുന്ന ചൈന, അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ റോഡപകടം കാരണമുണ്ടാകുന്ന മരണങ്ങള്‍ കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി. ബസ്,…

Read More

പി.ജെ ജോസഫിനെതിരായ  എം.എം മണിയുടെ പരിഹാസത്തിന് മറുപടിയുമായി ഡീൻ കുര്യക്കോസ്

പിജെ ജോസഫ് ഇടുക്കിക്ക് നൽകിയ സംഭാവനകൾക്ക് എംഎം മണിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഡീൻ കുര്യക്കോസ് എംപി. പിജെ ജോസഫിനെതിരായ  എംഎം മണിയുടെ പരിഹാസത്തിനായിരുന്നു ഡീൻ കുര്യക്കോസിന്റെ മറുപടി. ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തില്ല എന്നുവച്ച് വികസന വിരോധി ആകില്ലെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്തെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് തോന്നുന്ന സമയത്താണ് തീരുമാനിച്ചതെന്നും സിപിഎം നേതാക്കളുടെ ചിലവിൽ അല്ല താൻ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറി സിവി വർഗീസിനെതിരെയും ഡീൻ കുര്യാക്കോസ് ആഞ്ഞടിച്ചു. സിവി വർഗീസിന്റെയും എംഎം…

Read More