നെടുമ്പാശ്ശേരിയിൽ  റെയിൽവേ സ്റ്റേഷനില്ലാത്തത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ് വലയ്ക്കുന്നു; കേന്ദ്രമന്ത്രിക്ക് നിവദേനം നൽകി ബെന്നി ബഹനാൻ

നെടുമ്പാശ്ശേരിയിൽ  പുതിയ റെയിൽവേ സ്റ്റേഷൻ നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ബെന്നി ബഹനാൻ എംപി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആഭ്യന്തര, അന്തരാഷ്ട്ര വിമാനയാത്രക്കാർ ഏറ്റവും കൂടുതലായി എത്തുന്ന നെടുമ്പാശ്ശേരിയിൽ  റെയിൽവേ സ്റ്റേഷനില്ലാത്തത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ് വലയ്ക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ സംഖ്യ വർഷംതോറും വർധിച്ച് വരികയാണ്. പുതിയ സ്റ്റേഷൻ നെടുമ്പാശ്ശേരിയിൽ വരുന്നതോടുകൂടി  ഇതര സംസ്ഥാന തൊഴിലാളികൾ, വാണിജ്യ പ്രവർത്തനങ്ങൾ, ടൂറിസം എന്നിവയിലേക്കുള്ള…

Read More

‘തിരഞ്ഞെടുപ്പില്‍ അപരന്മാരെ വിലക്കണം’: ഹര്‍ജി തള്ളി സുപ്രീംകോടതി

ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. ഏതെങ്കിലും രക്ഷിതാക്കള്‍ രാഹുല്‍ഗാന്ധിയെന്നും ലാലുപ്രസാദ് യാദവെന്നും തങ്ങളുടെ കുട്ടികള്‍ക്ക് പേരിട്ടുവെന്ന് വെച്ച് അവര്‍ മത്സരിക്കുന്നത് വിലക്കാന്‍ എങ്ങനെ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു. സാബു സ്റ്റീഫനെന്ന വ്യക്തിയായിരുന്നു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരേ പേരുള്ളവര്‍ മത്സരിക്കുന്നത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ചെറിയ മാര്‍ജിനില്‍ തോല്‍ക്കാന്‍ വരെ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാരൻ കോടതിയില്‍ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ താത്പര്യം കണക്കിലെടുത്ത് ഈ പ്രവണത അവസാനിപ്പിക്കാന്‍ അടിയന്തര…

Read More

സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ലെന്ന് എംജി സെനറ്റ്; ഗവർണറുടെ ആവശ്യം തള്ളി

വൈസ് ചാൻസിലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് എംജി സർവകലാശാല സെനറ്റ് പ്രതിനിധിയെ അയക്കില്ല. ഇന്ന് ചേർന്ന എംജി സർവകലാശാലയുടെ സ്‌പെഷൽ സെനറ്റ് യോഗത്തിലാണ് തീരുമാനം. കോടതിയിൽ കേസുകൾ നിൽക്കുന്നുവെന്ന കാരണം പറഞ്ഞാണ് സെർച്ച് കമ്മറ്റിയിലേക്ക് ആളെ അയയ്ക്കാത്തത്. യുഡിഎഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു തീരുമാനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ അജൻഡയ്ക്ക് ഇടത് സെനറ്റ് അംഗങ്ങൾ കുട പിടിയ്ക്കുന്നെന്ന് യുഡിഎഫ് വിമർശനം. സെനറ്റ് പ്രതിനിധി ഇല്ലാത്ത സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം തീരുമാനം എളുപ്പത്തിൽ അടിച്ചേൽപ്പിക്കാനാകുമെന്ന് യുഡിഎഫ് അംഗങ്ങൾ…

Read More

മഹുവ മൊയ്ത്രയ്ക്ക് തിരിച്ചടി; പണം കൈപ്പറ്റിയെന്ന പ്രചാരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി

പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ വ്യവസായി ദർശൻ ഹീരാനന്ദാനിയുടെ പക്കൽ നിന്ന് പണം കൈപ്പറ്റിയതായി തനിക്കെതിരെയുള്ള ആരോപണം ഉന്നയിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ, അഭിഭാഷകൻ അനന്ത് ദേഹദ്റായ് എന്നിവരെ വിലക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സഭയിൽ ചോദ്യമുന്നയിക്കാൻ പണം വാങ്ങിയതായി ആരോപണം ഉയർന്നതിനെ തുടർന്ന് 2023 ഡിസംബറിൽ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. എത്തിക്സ് പാനലിന്റെ ശുപാർശയെത്തുടർന്നായിരുന്നു നടപടി. നരേന്ദ്ര മോദി സർക്കാരിനെതിരെ സഭയിൽ…

Read More

കേരളം നൽകിയ 2044 കോടി രൂപക്കുള്ള അപേക്ഷ തള്ളി കേന്ദ്രം

കേരളത്തിനുള്ള ദീർഘകാല വായ്പ കേന്ദ്രം തള്ളിയത് കാരണം അടിസ്ഥാന സൗകര്യവികസനപദ്ധതികൾ പ്രതിസന്ധിയിൽ. കേരളം നൽകിയ 2044 കോടിക്കുള്ള അപേക്ഷയാണ്  ബ്രാന്റിംഗ് അടക്കം നിബന്ധനകൾ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത്. കൊവിഡിന് ശേഷം ഏര്‍പ്പെടുത്തിയ മാന്ദ്യവിരുദ്ധ പാക്കേജിന്‍റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരുകൾക്ക് കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാല വായ്പകൾ അനുവദിക്കുന്നത്. കിഫ്ബിയും വിഴിഞ്ഞവും അടക്കം വികസന പ്രവര്‍ത്തനങ്ങൾക്കുള്ള ചെലവുകൾ ചൂണ്ടിക്കാട്ടി കേരളം 2088 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 1925 കോടി രൂപയുടെ പ്രത്യേക സഹായത്തിന് സംസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. പക്ഷെ…

Read More

എം.സി. റോഡ് ‘ഉമ്മൻ ചാണ്ടി റോഡ്’ എന്നാക്കണം; മുഖ്യമന്ത്രിയ്ക്ക് സുധീരന്റെ കത്ത്

ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മൻചാണ്ടി റോഡ് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അദ്ദേഹത്തിന്റെ വിലാപയാത്ര സമാനകളില്ലാത്തതായിരുന്നുവെന്നും എം.സി. റോഡ് യഥാർഥത്തിൽ ഉമ്മൻചാണ്ടി റോഡായി മാറുന്ന രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും വി.എം. സുധീരൻ കത്തിൽ വ്യക്തമാക്കി. വി.എം സുധീരന്റെ കത്തിന്റെ പൂർണ രൂപം പ്രിയപ്പെട്ട മുഖ്യമന്ത്രി, ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാൽ സ്നേഹിക്കപ്പെടുകയും ചെയ്ത മുൻ മുഖ്യമന്ത്രി പ്രിയപ്പെട്ട ഉമ്മൻചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം…

Read More

സംസ്ഥാന ബജറ്റിലെ അടയ്ക്കരുതെന്ന് കോൺഗ്രസ്; നടപടി വന്നാൽ സംരക്ഷിക്കും’:  കെ സുധാകരൻ

സംസ്ഥാന ബജറ്റിലെ അധിക നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍.അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നു.അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നു.നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. നികുതി വർധന പിടിവാശിയോടെയാണ്  സര്‍ക്കാര്‍ നടപ്പാക്കിയത്.മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുൻപിൽ സംസ്ഥാനത്തെ തളച്ചിട്ടു.ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയത്.ജനകീയ സമരങ്ങൾക്ക് മുൻപിൽ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രം ഉണ്ട്.തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാൻ പറഞ്ഞിരിക്കുകയാണ്….

Read More

‘വന്യജീവിശല്യം നേരിടാന്‍ വനംവകുപ്പ് ജീവനക്കാർ രാപ്പകൽ അധ്വാനിക്കുന്നു, അവരുടെ ആത്മവീര്യം കെടുത്തരുത്’: എ കെ ശശീന്ദ്രന്‍

വന്യജീവിശല്യം തടയാനുള്ള സർക്കാർ നടപടികളെ ന്യായീകരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സർക്കാർ നടപടികൾ വിലയിരുത്താതെ പരാജയം എന്ന് വിലയിരുത്തുന്നത് ശരിയല്ല.കേരളത്തിന്‍റെ  മാത്രം തീരുമാന പരിധിയിലല്ല കാര്യങ്ങളെല്ലാം.വന്യജീവി സംഘർഷം എങ്ങിനെ തടായമെന്നതില്‍ ശാസ്ത്രീയ പഠനം സർക്കാർ നടത്തും. വനം വകുപ്പ് ജീവനക്കാർ രാപ്പകൽ അധ്വാനിക്കുന്നു അവരുടെ ആത്മവീര്യം കെടുത്തരുത്.ചിന്നക്കനാലിൽ ശക്തി വേൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഭാരുണ സംഭവമാണ്.കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ  മകന്…

Read More

തരൂർ വലിയ മനുഷ്യൻ, സുധാകരൻ യുവാക്കളുടെ കൂടെ നിൽക്കണം; ടി.പത്മനാഭൻ

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ചെറുപ്പക്കാരുടെ കൂടെ നിൽക്കണമെന്ന അഭ്യർഥനയുമായി കഥാകൃത്ത് ടി.പത്മനാഭൻ. കെപിസിസി ഗാന്ധിദർശൻ സമിതിയുടെ പുരസ്‌കാരം സ്വീകരിച്ച ശേഷം, സുധാകരനെ വേദിയിലിരുത്തിയായിരുന്നു പത്മനാഭന്റെ അഭ്യർഥന. വലിയ മനുഷ്യനാണു ശശി തരൂർ. ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളത് പുരുഷാരമാണ്, വ്യാമോഹമുള്ളവരല്ലെന്നും പത്മനാഭൻ പറഞ്ഞു. തരൂർ പങ്കെടുക്കുന്ന പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പലരും വിട്ടുനിൽക്കുന്ന സാഹചര്യമാണ്. തന്റെ പരിപാടികളിൽനിന്നു നേതാക്കൾ വിട്ടുനിൽക്കുന്നതു ഗൗരവത്തിൽ എടുക്കുന്നില്ലെന്ന നിലപാടാണ് തരൂർ എടുത്തത്. ഒരു പരിപാടിക്ക് വരാൻ കഴിയാത്തവർ അടുത്തതിനു വരുമായിരിക്കും. അല്ലെങ്കിൽ യുട്യൂബിൽ പ്രസംഗം…

Read More