ദുബായ് ഇമിഗ്രേഷൻ റെപ്യൂട്ടേഷൻ അംബാസഡേഴ്‌സ് പ്രോഗ്രാം ആരംഭിച്ചു
ദുബായിലെ ഇമിഗ്രേഷൻ ജീവനക്കാർക്ക് മാറ്റങ്ങളോടൊപ്പം പുതിയ വെല്ലുവിളികളുമായി പൊരുത്തപ്പെടാൻ ദുബായ് ഇമിഗ്രേഷൻ വിഭാഗം ‘റെപ്യൂട്ടേഷൻ അംബാസഡേഴ്‌സ് പ്രോഗ്രാം’ എന്ന പേരിൽ ട്രെയിനിങ് പരിപാടി ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ ദുബായിലെ പ്രമുഖ സർക്കാർ സ്ഥാപനമെന്ന നിലയിൽ,ഡിപ്പാർട്ട്മെന്റിന്റെ പ്രശസ്തിയും കോർപ്പറേറ്റ് ഐഡന്റിറ്റിയും വർദ്ധിപ്പിക്കാനും ലക്ഷ്യംവെച്ചാണ് പരിശീലന പരിപാടി സ്ഥാപനപരമായ മൂല്യങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പരിശീലന സെഷനുകൾ, വർക്ക് ഷോപ്പുകൾ, മിനി ഇവന്റുകൾ എന്നിവ ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നു. ഇൻസ്റ്റിറ്റിയൂഷണൽ…