ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിർത്ത തോമസ് മാത്യു ക്രൂക്ക്സ് റിപ്പബ്ലിക്കൻ പാർട്ടി അനുഭാവി; പൊതുവെ ശാന്ത സ്വഭാവക്കാരൻ

ജൂലൈ 13ന് പെൻസിൽവേനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. 20 കാരനായ തോമസ് മാത്യു ക്രൂക്ക്സ് സ്റ്റേജിന് 130വാര അകലെയുള്ള നിര്‍മ്മാണ പ്ലാന്റിന്റെ മുകള്‍ ഭാഗത്തുനിന്ന് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ സുരക്ഷാസേന വെടിവെച്ചു കൊന്നു. എന്നാൽ ട്രംപിനെ വെടിവെച്ചത് ക്രൂക്ക്സാണെന്ന് 20കാരന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ക്രൂക്ക്‌സ് വളരെ ശാന്ത സ്വഭാവക്കാരനായിരുന്നുവെന്നും എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ചായ്‌വ് ഉള്ളതായി തോന്നിയിട്ടില്ലെന്നുമാണ് സഹപാഠികള്‍ പറയുന്നത്. എന്നാൽ പിന്നീട് ക്രൂക്സ് റിപ്പബ്ലിക്കൻ…

Read More