
ഇന്ത്യയുടെ 75ആം റിപ്പബ്ലിക് ദിനം ആഘോഷമാക്കി റിയാദിലെ ഇന്ത്യൻ സമൂഹം
സ്വതന്ത്ര പരമാധികാര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യമായ ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനമാഘോഷിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം. റിയാദിൽ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെയും ആഭിമുഖ്യത്തിലും രാജ്യമാകെ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലും വിപുലവും പ്രൗഢവും വർണശബളവുമായ ആഘോഷമാണ് അരങ്ങേറിയത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, പ്രവാസി ഇന്ത്യക്കാർ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം ആളുകൾ ആവേശകരമായ പങ്കാളിത്തത്തോടെ പരിപാടികളിൽ സംബന്ധിച്ചതായി എംബസി അധികൃതർ പറഞ്ഞു. രാവിലെ ഒമ്പതോടെ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ…