
വീണ്ടും എം പോക്സ്; യുഎഇയില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയ്ക്കാണ് രോഗം സ്ഥീരീകരിച്ചത്
കണ്ണൂരിൽ വീണ്ടും എം പോക്സ്. പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിയുടെ രക്ത സാമ്പിൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. മുൻപ് വയനാട് സ്വദേശിക്ക് എം പോക്സ് സ്ഥിരീകരിച്ചിരുന്നു. എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യു.എ.ഇ.യില്‍ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയ്ക്ക്…