വിലക്കു ലംഘിച്ച് ക്യാംപസിൽ ബ്രിട്ടാസിന്റെ പ്രസംഗം; തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം. പിന്നാലെ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സർവകലാശാലാ റജിസ്ട്രാറോട് ആവശ്യപ്പെട്ടു. സർവകലാശാലാ ജീവനക്കാരുടെ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിലക്കണമെന്ന് റജിസ്ട്രാർക്കു വിസി രേഖാമൂലം നിർദേശം നൽകിയിരുന്നു. സർവകലാശാലാ ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരാണെന്നും ക്യാംപസിനുള്ളിൽ പുറത്തു നിന്നുള്ളവർ പ്രഭാഷണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും വിസി ചൂണ്ടിക്കാട്ടി. തുടർന്ന് രാഷ്ട്രീയ പ്രസംഗങ്ങൾ…

Read More

മരണകാരണം തലക്കേറ്റ ​ഗുരുതരപരിക്ക്; ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്;

തൃശ്ശൂർ ജില്ലയിലെ വെളപ്പായയിൽ ഇന്നലെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക നി​ഗമനം പുറത്ത്. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകൾ അറ്റുപോയതും മരണകാരണമായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീഴ്ചയിൽ പാളത്തിലെ പില്ലറിലോ മറ്റോ തലയിടിച്ച് ആഴത്തിൽ പരിക്കുപറ്റിയിട്ടുണ്ട്. തൊട്ടടുത്ത പാളത്തിലൂടെ പോയ ട്രെയിൻ കയറിയാണ് കാലുകൾ അറ്റുപോയത്. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. അതുപോലെ തന്നെ വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായോ എന്നും…

Read More

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; പ്രത്യേക സമിതി റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിർദ്ദേശം യാഥാർത്ഥ്യത്തിലേക്കെന്ന് സൂചനകൾ. വിഷയം പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപടി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി പഠന റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇന്ന് സമർപ്പിക്കും. 18,000 പേജുള്ള റിപ്പോർട്ടിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയെ അനുകൂലിക്കുന്ന നിർദ്ദേശങ്ങളാണ് ഉള്ളതെന്നാണ് സൂചന. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിർദ്ദേശം പഠിക്കാൻ അഞ്ച് മാസം മുമ്പാണ് സമിതി രൂപീകരിച്ചത്. ഈ സമിതിയാണ് ഇന്ന് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത്. 2029 ലെ…

Read More

സിദ്ധാർത്ഥനെ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ; പുതിയ വെളിപ്പെടുത്തലുമായി ഹോസ്റ്റൽ പാചകക്കാരൻ

പൂ­​ക്കോ­​ട് വെ­​റ്റി​ന­​റി സ​ര്‍­​വ­​ക­​ലാ​ശാ­​ല വി­​ദ്യാ​ര്‍​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. സി​ദ്ധാ​ർ​ഥ​ന്റെ ശ​രീ​രം ജ​ന​ൽ ക​മ്പി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കണ്ടെന്ന് ഹോ​സ്റ്റ​ൽ പാ​ച​ക​ക്കാ​ര​നാ​യ ജെ​യിം​സ്. ക​ഴു​ത്തി​ലെ തു​ണി മു​റി​ച്ചു​മാ​റ്റാ​ൻ സ​ഹാ​യി​ച്ച​ത് താൻ ആയിരുന്നെന്നും ജെയിംസ് വെളിപ്പെടുത്തി. ശ​രീ​രം താ​ഴെ ഇ​റ​ക്കു​മ്പോ​ൾ സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നും ജെ​യിം​സ് പ​റ​ഞ്ഞു. ഒരു സ്വ​കാ​ര്യ ചാ​ന​ലു​കാ​രോ​ടാണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സിദ്ധാർത്ഥനെ താ​ഴെ ഇ​റ​ക്കു​മ്പോ​ൾ ജീ​വ​നി​ല്ലാ​യി​രു​ന്നു​വെ​ന്നും പാചകക്കാരൻ പറഞ്ഞു. ശ​രീ​രം താ​ഴെ​യി​റ​ക്കാ​നും ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നും ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ അ​ധി​ക​പേ​രും സി​ദ്ധാ​ർ​ഥ​നെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യി​രു​ന്നു….

Read More

ഡോ.വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിനു മാനസിക പ്രശ്‌നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്

കൊട്ടാരക്കര ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്നു റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണു റിപ്പോർട്ട്. മാനസികാരോഗ്യത്തിനു പ്രശ്‌നമുണ്ടെന്നും അതിന്റെ പുറത്താണു കൊലപാതകം നടന്നതെന്നും ചൂണ്ടിക്കാട്ടി കേസിൽനിന്നും രക്ഷപ്പെടാൻ സന്ദീപ് ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനസികാരോഗ്യ പരിശോധനയ്ക്കു സന്ദീപിനെ വിധേയനാക്കിയത്. യാതൊരു മാനസിക പ്രശ്‌നങ്ങളും സന്ദീപിന് ഇല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു…

Read More

വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുന്നു; പുരുഷ ജീവനക്കാരെ വിലക്കണം: റിപ്പോര്‍ട്ടുമായി അമിക്കസ് ക്യൂറി

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്ന് റിപ്പോർട്ട്. ജയിലുകളില്‍ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറി. സംസ്ഥാനത്തെ ജയില്‍ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് അമിക്കസ് ക്യൂറി ഇക്കാര്യം അറിയിച്ചത്. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് പുരുഷ ജീവനക്കാരെ വിലക്കണമെന്ന് അമിക്കസ് ക്യൂറി നിർദേശിച്ചു. വ്യാഴാഴ്ചയാണ് അമിക്കസ് ക്യൂറി വനിത തടവുകാരെ പാർപ്പിച്ച ഇടങ്ങളില്‍ പുരുഷ ജീവനക്കാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നല്‍കിയത്. വനിതാ തടവുകാർ ഗർഭിണികള്‍ ആയ…

Read More

യുഡിഎഫിൽ അർഹമായ പരിഗണന ലഭിക്കുന്നില്ല ; അവഗണനയെന്ന് സിഎംപി പാർട്ടിയുടെ സംഘടനാ റിപ്പോർട്ട്

യുഡിഎഫിൽ നിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് സിഎംപി പാർട്ടി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പുകളിൽ മതിയായ പ്രാതിനിധ്യം യുഡിഎഫ് നേതൃത്വം ന‌ൽകാറില്ല. സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളിലടക്കം പാർട്ടി മത്സരിക്കുമ്പോഴും അവഗണിക്കുകയാണെന്നാണ് സിഎംപിയുടെ പരാതി. കൊച്ചിയിൽ നടക്കുന്ന പതിനൊന്നാം പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് യുഡിഎഫിനെതിരായ വിമർശനം. യുഡിഎഫ് ചെയർമാൻ കൂടിയായ വി ഡി സതീശന്‍റെ വാക്കുകളിലെ സ്നേഹം മുന്നണിക്കുള്ളിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് സിഎംപിയുട പരിഭവം. പാർട്ടിക്ക് വേണ്ടത്ര പരിഗണന മുന്നണിയിൽ ലഭിക്കാറില്ല. തദ്ദേശ – നിയമസഭ തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം…

Read More

ബജറ്റിന് മുന്‍പ് ഇത്തവണ സാമ്പത്തിക സർവേ റിപ്പോർട്ട് ഇല്ല; 10 വർഷത്തെ അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി ധനമന്ത്രാലയം

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്‍പ് സാമ്പത്തിക സർവെ റിപ്പോർട്ട് ഉണ്ടാകില്ല. പകരം ധനമന്ത്രാലയം പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ്‍രംഗത്തെ കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കി. അടുത്ത വർഷം ഏഴ് ശതമാനത്തിലധികം വളർച്ച നിരക്ക് നേടുമെന്നും  2030 ല്‍ ഏഴ് ട്രില്യണ്‍ ഡോള‍ർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിലുണ്ട് ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ദിവസം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് തയ്യാറാക്കി ധനമന്ത്രി പാർലമെന്‍റില്‍ വക്കുന്നതാണ്  സാമ്പത്തിക സർവെ റിപ്പോര്‍ട്ട്. അവസാനിക്കാൻ പോകുന്ന വർഷത്തെ സാമ്പത്തികരംഗത്തെ സ്ഥിതി റിപ്പോർട്ടില്‍ വിവരിക്കും….

Read More

ഹൈറിച്ച് ഉടമകൾ നടത്തിയത് 1157 കോടിയുടെ തട്ടിപ്പ്; കണക്കുകളുമായി ഇഡി

ഒടിടി പ്ലാറ്റ്‌ഫോം, ക്രിപ്‌റ്റോ കറൻസി എന്നിവയുടെ മറവിൽ ഹൈ റിച്ച് എംഡി വി.ഡി.പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 1157 കോടി രൂപയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതിന്റെ കണക്കുകൾ ഇ.ഡി. പുറത്തുവിട്ടു. തട്ടിപ്പ് നടത്തിയ തുകയിൽ വലിയൊരു പങ്ക്  വിദേശത്തേക്കു കടത്തിയ ഉടമകൾ, കാനഡയിൽ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇ.ഡി.യുടെ റെയ്ഡിന് മുൻപ് രക്ഷപ്പെട്ട ഹൈ റിച്ച് ഉടമകളായ പ്രതാപനും ശ്രീനയ്ക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹൈ റിച്ചിന്റെ ഹെഡ് ഓഫീസ്, തൃശൂരിലെയും…

Read More

‘ഇ-ബസ് നഷ്ടമല്ല, ലാഭം’: മന്ത്രിയെ തള്ളി കെഎസ്ആർടിസി റിപ്പോർട്ട്

ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വാദം ശരിയല്ലെന്ന് കെഎസ്ആർ‌ടിസിയുടെ വാർഷിക റിപ്പോർട്ട്. ഇ–ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. ജൂലൈയിൽ ഇത് 13.46 രൂപ വരെയായി ഉയർന്നിരുന്നുതാനും. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി. ഇൗ കണക്കാകും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) ബിജു പ്രഭാകർ നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയെന്നാണു സൂചന. ഇനി ഇ–ബസുകൾ വാങ്ങില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം കാര്യങ്ങൾ പഠിക്കാതെയായിരുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു. സിറ്റി…

Read More