
ആരിഫ് മുഹമ്മദ് ഖാന് തുടർച്ച നൽകാൻ കേന്ദ്രം; കേരളത്തിൽ ബിജെപിക്ക് ഗുണമുണ്ടാക്കിയെന്ന് വിലയിരുത്തൽ
കേരളത്തിന്റെ ഗവർണറായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തുടരാൻ കേന്ദ്രസർക്കാർ അനുവദിക്കുമെന്ന് റിപ്പോർട്ട്. ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള നടപടികൾക്ക് തടയിടാനും ജനങ്ങൾക്കുമുന്നിൽ അത് തുറന്നുകാട്ടാനും ഗവർണറുടെ നടപടികൾ സഹായിച്ചു എന്ന് വിലയിരുത്തിയാണ് തുടർച്ച നൽകാൻ കേന്ദ്രം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗവർണറുടെ നടപടികൾ സംസ്ഥാനത്ത് ബിജെപിക്ക് ചെറുതല്ലാത്ത മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്. ഇതും തുടർച്ച നൽകാനുള്ള കാരണമായി എന്നാണ് റിപ്പോർട്ട് പറയുന്നത്. സെപ്തംബർ ആറിനാണ് ആരിഫ് മുഹമ്മദ്…