ഹേമ കമ്മിറ്റി റിപ്പോർട്ട്: രഞ്ജിനിയുടെ ഹർജി തള്ളി, സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി

സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി. റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ രഞ്ജിനിയോടു കോടതി നിർദേശിച്ചു. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുൻപാകെയുണ്ടായിരുന്ന ഹർജി സാങ്കേതികതയുടെ പേരിലാണ് തള്ളിയത്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. അതേസമയം, സിംഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനി പറഞ്ഞു.

Read More

ബിജെപിയിൽ ചേരാൻ തയ്യാറായി ചമ്പൈ സോറനും എംഎൽഎമാരും

ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷമായ ജെഎംഎമ്മിന് കനത്ത തിരിച്ചടി. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചമ്പൈ സോറൻ ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ആറ് എംഎൽഎമാരുമായി അദ്ദേഹം ഡൽഹിയിലേക്ക് വിമാനം കയറിയതായും റിപ്പോർട്ടിൽ പറയുന്നു. ചമ്പൈ സോറനോടൊപ്പമുണ്ടെന്ന് കരുതുന്ന എംഎൽഎമാരെ ബന്ധപ്പെടാൻ ആവുന്നില്ലെന്ന് പാർട്ടി നേതൃത്വവും സമ്മതിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കൊൽക്കത്തയിലെ ഹോട്ടലിൽ കഴിഞ്ഞ ചമ്പൈ സോറൻ മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും അഭ്യൂഹങ്ങളുണ്ട്. കൊൽക്കത്തയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി അദ്ദേഹം…

Read More

‘മൊഴി കൊടുത്തവർക്ക് ആശങ്ക, ആരൊക്കെയോ ഭയപ്പെടുന്നു’: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്‍മി

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച്, മൊഴി കൊടുത്തവർക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ട് വായിക്കാൻ അവസരം ലഭിച്ച ശേഷം അതു പുറത്തുവരട്ടെ എന്നാണു പലരുടെയും നിലപാടെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മി. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതു വൈകുന്നതിൽ പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്‍മി. ‘‘ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴികൊടുത്ത നിരവധി പേരോടു സംസാരിച്ചു. മൊഴി കൊടുത്തതു പുറത്തുവരാനല്ലെന്നും സിനിമാ മേഖലയിൽ മാറ്റം വരണമെന്നു മാത്രമാണു തങ്ങളുടെ നിലപാടെന്നുമാണ് അവർ പറയുന്നത്. തൊഴിലിടത്തിൽ…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; ഹര്‍ജി കോടതി പരിഗണിച്ച ശേഷം തീരുമാനം

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.  വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. അതിനിടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്; നിർണായക സർക്കാർ തീരുമാനം ഇന്ന്

അനിശ്ചിതത്വം നീങ്ങി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്നറിയാനാകും. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്‍റെ പശ്ചാത്തലത്തിൽ സാംസ്കാരിക വകുപ്പ് ഇക്കാര്യത്തിൽ പുനരാലോചന നടത്തിയേക്കും. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് രാവിലെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നാലരവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറം വെളിച്ചം കാണുമോയെന്നാണ് ഇനിയറിയാനുള്ളത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോർട്ട് കൈമാറുമെന്നായിരുന്നു സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ,റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം: നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി തള്ളി ഹൈക്കോടതി

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളി. ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ചിന്റേതാണ് വിധി. റിപ്പോർട്ട് പുറത്ത് വിടാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടിക്കൊണ്ടാണ് ഉത്തരവ്. റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നൽകിയവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശിയായ സിനിമ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. റിപ്പോർട്ടിന്റെ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പറയുക. റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്….

Read More

‘വയനാട്ടിൽ ഭൂമിക്കടിയിൽ നിന്നുണ്ടായ പ്രകമ്പനം; ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്, റിപ്പോർട്ട് കളക്ടർക്ക്

വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവുമുണ്ടായ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല. വെള്ളത്തിന്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടുമില്ല. അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ട് ജിയോളജി വകുപ്പ് കളക്ടർക്ക് കൈമാറി. നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും വൈത്തിരി താലൂക്കിലെ സുഗന്ധഗിരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ഇന്നലെ രാവിലെ പ്രകമ്പനം ഉണ്ടായത്. വയനാടോ സമീപ ജില്ലകളിലോ അനുഭവപ്പെട്ട പ്രകമ്പനവും ഇടിമുഴക്കവും, ഭൂകമ്പമല്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി…

Read More

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയില്ലെന്ന്  മന്ത്രി

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിൽ വിദ്യാഭ്യാസ മന്ത്രിയും കമ്മിറ്റി അധ്യക്ഷനും തമ്മിൽ ഭിന്നത. റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമെന്ന് ഡോ.എം.എ ഖാദര്‍ പറഞ്ഞു. എന്നാൽ ഖാദര്‍ പറയുന്നത് പോലെ റിപ്പോര്‍ട്ടിലെ മുഴുവൻ ശുപാര്‍ശകളും ധൃതിപിടിച്ച് ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയില്ലെന്ന പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തി. സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വലിയ…

Read More

പൊതുതാത്‌പര്യമുള്ള വിഷയം: ഒരാളുടെമാത്രം താത്‌പര്യത്തിന്റെ പേരില്‍ എന്തിനാണ് പുറത്തുവിടാതിരിക്കുന്നത്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്റ്റേ തുടരും

സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നം സംബന്ധിച്ച്‌ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഓഗസ്റ്റ് ആറിന് വിശദമായ വാദം കേള്‍ക്കാനായി ഹൈക്കോടതി മാറ്റി. അതുവരെ റിപ്പോർട്ട് പുറത്തുവിടരുതെന്ന ഇടക്കാല ഉത്തരവ് തുടരും. അതേ സമയം പ്രസക്തമായ ചില ചോദ്യങ്ങള്‍ ബുധനാഴ്ച ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.  ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരാളുടെമാത്രം താത്‌പര്യത്തിന്റെ പേരില്‍ എന്തിനാണ് പുറത്തുവിടാതിരിക്കുന്നതെന്നാണ് ഹൈക്കോടതി ചോദിച്ചത്. പൊതുതാത്‌പര്യമുള്ള വിഷയമല്ലേയെന്നും ജസ്റ്റിസ് വി.ജി. അരുണിന്‍റെ സിംഗിള്‍ ബെഞ്ച് ചോദിച്ചു.ഹർജിയില്‍ പൊതുതാത്‌പര്യമില്ലെന്ന് ഡിവിഷൻബെഞ്ചുതന്നെ…

Read More