ദ കേരള സ്റ്റോറി രണ്ടാം ഭാഗം; അഭ്യൂഹത്തിന് മറുപടിയുമായി സംവിധായകന്‍

വിവാദചിത്രം ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. മലയാള സിനിമയില്‍ വലിയ ചര്‍ച്ചയായ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ ആസ്പദമായിരിക്കും ചിത്രമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെയാണ് സംവിധായകന്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കേരള സ്റ്റോറിയുടെ തുടര്‍ച്ചയുണ്ടാകുമെന്ന് സ്ഥിരീകരിച്ച സുദീപ്‌തോ സെന്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധമില്ലെന്ന് പറഞ്ഞു. ഈ വാര്‍ത്ത എവിടെ നിന്ന് വന്നുവെന്ന് അറിയില്ല. എന്തു തന്നെയായാലും സത്യമല്ല. ഈ റിപ്പോര്‍ട്ടുകള്‍ കണ്ടതിന് ശേഷം സംവിധായകന്‍ വിപുല്‍…

Read More

മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും  തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ…

Read More

മുസ്ലിം ഭൂരിപക്ഷ മേഖലയെ ‘പാകിസ്താൻ’ എന്ന് വിശേഷിപ്പിച്ച് ജഡ്ജി; റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്

ബെംഗളൂരുവില്‍ മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ ‘പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നടപടിയില്‍ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആണ് വിവാദ പരാമര്‍ശം നടത്തിയത്. വാദത്തിനിടെ വനിതാ അഭിഭാഷകയോട് ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആക്ഷേപാര്‍ഹമായ പരാമര്‍ശം നടത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഈ വിഷയത്തില്‍…

Read More

‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’: റിപ്പോർട്ടിന് അംഗീകാരം നൽകി കേന്ദ്രം; ബില്‍ ശൈത്യകാല സമ്മേളനത്തില്‍

‌ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതോടെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം 2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്…

Read More

മൂന്നാർ ചൊക്രമുടിയിൽ കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിൽ; അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്

മൂന്നാർ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം ശരിവച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് കണ്ടെത്തിയതായാണ് അതിൽ പറയുന്നത്. സർക്കാർ ഭൂമിയിൽ പട്ടയം കിട്ടിയെന്ന് കാണിച്ചായിരുന്നു ഭൂമി കയ്യേറിയതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും എന്നാണ് കണ്ടെത്തൽ. കയ്യേറ്റം പൂർണമായി ഒഴിപ്പിച്ച് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. അനധികൃത നിർമാണം നടത്തിയവർ, കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. പുറമ്പോക്ക് ഭൂമിക്ക് ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫിസറുടെ…

Read More

മലയാളസിനിമാമേഖലയിലെ സ്ത്രീ പ്രാതിനിധ്യം 20 ശതമാനമാക്കും: ഫെഫ്ക

മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല നല്ല കാര്യങ്ങളും ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. സിനിമാ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും മികച്ച വേതനക്കരാര്‍ ആണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സെറ്റുകളിലെ ഭക്ഷണവിവേചനം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എത്രയും വേഗം പരിഹരിക്കുമെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മലയാളസിനിമാമേഖലയിലെ സ്ത്രീ പ്രാതിനിധ്യം 20 ശതമാനമാക്കും. സിനിമാ സെറ്റുകളിലെ ഐസിസി രൂപീകരണത്തില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ അത് പരിഹരിച്ച്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ റിപ്പോർട്ട് സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്ഐടിക്ക് നേതൃത്വം നൽകുന്ന ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘത്തിന്‍റെ യോഗം ക്രൈം ബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം. കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെയെല്ലാം പ്രത്യേക സംഘം നേരിൽ കണ്ട് അന്വേഷണം നടത്തുകയും കേസെടുക്കാൻ പരാതിക്കാർ തയ്യാറായാൽ മുന്നോട്ടുപോകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. 50 ലധികം പേർ‍ ഹേമ കമ്മിറ്റി മുൻപാകെ…

Read More

കേരളത്തിലെ വിവാഹിതരായ പുരുഷന്മാരിൽ ആത്മഹത്യ വർധിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കേരളത്തിൽ പുരുഷൻമാരിൽ ആത്മഹത്യാ പ്രവണത കൂടുതലെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ സ്ത്രീ-പുരുഷ ആത്മഹത്യാ അനുപാതം 20: 80 ആണ്. മുൻ വർഷങ്ങളെക്കാൾ ആത്മഹത്യകൾ വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ൽ 8490 ൽ നിന്ന് 2023 ആയപ്പോഴേയ്ക്കും 10,972 ആയി ഉയർന്നു. ഇതിൽ 8811ഉം പുരുഷൻമാരാണ്. കൂടുതൽ ആത്മഹത്യകളും കുടുംബപ്രശ്നത്തിന്റെ പേരിലാണ്. 56 ശതമാനം പേരും 45 വയസിന് മുകളിലുള്ളവരാണ്. അവരിൽ 76.6ശതമാനം പേരും വിവാഹിതരായിരുന്നു. വിവാഹിതരായ പുരുഷൻമാരാണ്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് സർക്കാർ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുവെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ…

Read More