എഡിഎമ്മിന്റെ മരണം; യാത്രയയപ്പ് യോഗത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യയെന്ന് കണ്ടെത്തൽ

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന് കണ്ടെത്തൽ. ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാദേശിക ചാനലിൽ നിന്ന് ദിവ്യ യാത്രയയപ്പിൻറെ ദൃശ്യങ്ങൾ ശേഖരിച്ചെന്നും മൊഴിയുണ്ട്. പല മാധ്യമങ്ങൾക്കും ദൃശ്യങ്ങൾ നൽകിയത് ദിവ്യയാണെന്നും വ്യക്തമായി. ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ബോധപൂർവ്വം ഫയൽ വൈകിപ്പിച്ചെന്ന ആരോപണത്തിൽ ഒരു തെളിവും മൊഴികളും ലാൻഡ്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തൽകാലം സ്റ്റേയില്ല

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സജി മോന്‍ സാറയില്‍ നല്‍കിയ ഹര്‍ജിയാണ് നവംബർ 19ന് പരിഗണിക്കുക. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു.   ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികൾ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.  ഹേമ കമ്മിറ്റി…

Read More

സൗ​ദി അ​റേ​ബ്യ​യു​ടെ മാധ്യമ നയങ്ങൾക്ക് വിരുദ്ധമായി റിപ്പോർട്ട് നൽകി ; ചാനലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മീഡിയ റെഗുലേഷൻ അതോറിറ്റി

സൗ​ദി അ​റേ​ബ്യ​യു​ടെ മാ​ധ്യ​മ ന​യ​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​യ റി​പ്പോ​ര്‍ട്ട് സം​പ്രേ​ഷ​ണം ചെ​യ്​​ത പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ചാ​ന​ലി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്​ സൗ​ദി മീ​ഡി​യ റെ​ഗു​ലേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി. ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ്​ അ​ന്വേ​ഷ​ണം. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തും. രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​​ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന്​ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ മാ​ധ്യ​മ ന​യ​ങ്ങ​ളെ മാ​നി​ക്കു​ക​യും ഉ​ള്ള​ട​ക്കം ലം​ഘി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന്​ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ബസിന്‍റെ ടയറുകൾക്ക് കുഴപ്പമില്ല; ബ്രേക്ക് തകരാറല്ല: കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് റിപ്പോർട്ട് നൽകിയത്. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയിൽ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആർ ടി ഒ അറിയിച്ചു. അപകടമുണ്ടായ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്ന് പരിശോധന നടത്തും. അപകട കാരണം കണ്ടെത്താനാണ്…

Read More

മലപ്പുറം പരാമർശം; മുഖ്യമന്ത്രിക്കെതിരെ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ

മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിന്റെ ഭാഗമായ മലപ്പുറം പരാമർശത്തിൽ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകാനുള്ള നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മഹ് ഖാൻ. ഇതിന് മുന്നോടിയായി സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ തേടി സർക്കാരിന് വീണ്ടും കത്ത് നൽകും. മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഗവർണർ രാജ്ഭവനിലേക്ക് നോട്ടീസയച്ച് വിളിച്ചെങ്കിലും ഇരുവരും ഹാജരാവുന്നത് സർക്കാർ തടഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് നാലിന് ഹാജരാവാനായിരുന്നു ഗവർണറുടെ നിർദ്ദേശം. ഉദ്യോഗസ്ഥരെ വിളിപ്പിച്ചത് ജനാധിപത്യ ഭരണക്രമത്തിന്റെ എല്ലാ തത്വങ്ങൾക്കും…

Read More

തിരുവമ്പാടി ബസ് അപകടം; റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഗതാഗത മന്ത്രി

കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനിയും മരിച്ചിരുന്നു. വേലംകുന്നേൽ കമലം (65) ആണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും…

Read More

പുരുഷാധിപത്യം സിനിമാമേഖലയിൽ മാത്രമല്ല; സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാർ എല്ലായിടത്തുമുണ്ട്: കൊല്ലം തുളസി

സിനിമയെന്ന വലിയ വ്യവസായത്തെയാണ് ആരോപണങ്ങളിലൂടെ ചിലർ തക‌ർക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി നടൻ കൊല്ലം തുളസി. പുരുഷാധിപത്യം സിനിമാമേഖലയിൽ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാർ എല്ലായിടത്തുമുണ്ടെന്നും കൊല്ലം തുളസി വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്. ‘സിനിമയിൽ വലിയ പ്രശ്നങ്ങളൊന്നും നടന്നിട്ടില്ല. രാജ്യദ്രോഹക്കു​റ്റമോ കൊലപാതക കു​റ്റമോ അങ്ങനെ ഒന്നും ഇവിടെ നടന്നിട്ടില്ല. പത്ത് വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളാണ് ഇപ്പോൾ പരാതിയായി പുറത്തേക്ക് വന്നിരിക്കുന്നത്. ഇത് സിനിമാലോകത്ത് സംഭവിച്ചിരിക്കുന്ന ഒരു…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഉൾപ്പെടെയുള്ള തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥർ പരിശോധിച്ചു. സൂചനകൾ വിലയിരുത്തി കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ നടിമാരെയും ചലച്ചിത്ര പ്രവർത്തകരെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ മൊഴി നൽകിയവരിൽ കൂടുതൽ പേരും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നാണ് അറിയിച്ചതെന്നാണ് സൂചന. നിലവിൽ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ…

Read More

മുണ്ടക്കൈ-ചൂരല്‍മല ദുരന്തമേഖലയില്‍ 107.5 ഹെക്ടര്‍ സ്ഥലം സുരക്ഷിതമല്ല: വിദഗ്ധസമിതി

ശാസ്ത്രജ്ഞര്‍ക്കും വിദഗ്ധര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം പ്രദേശവാസികളെയും പങ്കാളികളാക്കി ഉരുള്‍പൊട്ടല്‍സാധ്യതാ പ്രദേശങ്ങളുടെ ജനകീയ അടയാളപ്പെടുത്തല്‍ വയനാട്ടില്‍ നടത്തണമെന്ന് പ്രൊഫ. ജോണ്‍ മത്തായി നേതൃത്വം നല്‍കിയ വിദഗ്ധസമിതിയുടെ ശുപാര്‍ശ. ഉരുള്‍പൊട്ടല്‍സാധ്യതാ പ്രദേശങ്ങളില്‍ എവിടെ ഉരുള്‍പൊട്ടും, എങ്ങനെ ഉരുളൊഴുകും, ഏതൊക്കെ ജനവാസമേഖലകളെ ബാധിക്കും, ഏതുരീതിയില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നരീതിയില്‍ മൈക്രോ സോണല്‍ സര്‍വേ (സൂക്ഷ്മ പ്രാദേശിക സര്‍വേ) നടത്തണമെന്നാണ് ശുപാര്‍ശ. ജനകീയപങ്കാളിത്തത്തോടെ ഈ സര്‍വേ നടത്തുന്നതോടെ ബോധവത്കരണം എളുപ്പമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലയിലൊന്നാകെ മണ്ണിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടിലുണ്ട്….

Read More