വോട്ടെണ്ണാൻ മണിക്കൂറുകൾ; ബംഗാളിൽ സംഘർഷമുണ്ടായ ബൂത്തുകളിൽ ഇന്ന് റീ പോളിങ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പശ്ചിമബംഗാളിൽ റീ പോളിങ് തുടങ്ങി. ബാരാസത്, മഥുർപുർ മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളിലാണ് ഇന്ന് റീ പോളിങ്. പോളിങ് ദിനത്തിൽ ഈ ബൂത്തുകളിൽ ബി.ജെ.പി – തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് റിട്ടേണിങ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങ് പ്രഖ്യാപിച്ചത്. ജൂൺ ഒന്നിന് നടന്ന അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വിവിധയിടങ്ങളിൽ സംഘർഷം രൂപപ്പെട്ടിരുന്നു. തുടർന്ന് ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ വിവിധ…

Read More

രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം; മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ റീ പോളിങ്

മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായ ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്‌റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക.  കഴിഞ്ഞദിവസത്തെ പോളിങ്ങിനിടെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു. 19ന് ആദ്യഘട്ട പോളിങ് നടന്നപ്പോഴും വിവിധയിടങ്ങളില്‍ സംഘര്‍ഷവും വെടിവെപ്പും ഉണ്ടായിരുന്നു. തുടര്‍ന്ന് 11 ബൂത്തുകളിലും റീ പോളിങ് നടത്തിയിരുന്നു. ഇന്നലെ ബിഷ്ണുപൂരില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്….

Read More

സംഘർഷത്തിന് പിന്നാലെ വോട്ടെടുപ്പ് തടസ്സപ്പെട്ടു; മണിപ്പുരിലെ 11 ബൂത്തുകളിൽ റീപോളിങ് തിങ്കളാഴ്ച

സംഘർഷത്തെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ട മണിപ്പുരിലെ 11 ബൂത്തുകളിൽ തിങ്കളാഴ്ച റീപോളിങ് നടത്തും. രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെ വോട്ടെടുപ്പ് നടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച, കലാപം അടങ്ങിയിട്ടില്ലാത്ത മണിപ്പുരിലും വോട്ടു രേഖപ്പെടുത്താൻ ജനങ്ങൾ പോളിങ് സ്റ്റേഷനുകളിലെത്തിയിരുന്നു. 63.13 ശതമാനമാണ് സംസ്ഥാനത്തെ പോളിങ് ശതമാനം. വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. മൊയ്രാങ്ങിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ സായുധസംഘം പിടിച്ചിറക്കിക്കൊണ്ടുപോയി. വെടിവയ്പിൽ ഒരാൾക്കു പരുക്കേറ്റു….

Read More