റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; ‌6.5% ആയി പലിശ നിരക്ക് തുടരും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കിൽ മാറ്റമില്ല. ‌6.5% ആയി പലിശ നിരക്ക് തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇത് എട്ടാം തവണയാണ് പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്നത്. പണനയ കമ്മിറ്റിയിലെ ആറിൽ നാലുപേരും തീരുമാനത്തെ അനുകൂലിച്ചതായി ശക്തികാന്ത ദാസ് പറഞ്ഞു. ലോകത്ത് പ്രതിസന്ധികളുണ്ടെങ്കിലും ഇന്ത്യ മികച്ച വളർച്ച തുടരുകയാണെന്നും പുതിയ വെല്ലുവിളികളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More