ആടുജീവിതത്തിന് സബ് ടൈറ്റിൽ വേണമെന്ന് പ്രേക്ഷകൻ; ഉടൻ ശരിയാക്കമെന്ന് പൃഥ്വിരാജ്

ആടുജീവിതം’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൃഥിരാജിന്റെ അഭിനയത്തിന് ഏറെ പ്രശംസയാണ് ലഭിക്കുകയാണ്. എന്നാൽ സിനിമയ്ക്ക് സബ്ടൈറ്റിൽ ഇല്ലാത്തതിൽ ചില പ്രേക്ഷകർ പരാതി പറയുന്നുണ്ട്. അത്തരത്തിൽ ഒരു പ്രേക്ഷകന്റെ പരാതിക്ക് പൃഥ്വിരാജ് ട്വിറ്ററിലൂടെ മറുപടി നൽകിയിരിക്കുകയാണ്. ‘ആടുജീവിതം കാണാൻ ഇരുന്നപ്പോൾ അതിൽ സബ്ടൈറ്റിൽ ഇല്ലാത്ത മൂലം നിരാശ തോന്നി. എന്നാൽ സിനിമയുടെ യാത്രയിലൂടെ, അണിയറപ്രവർത്തകരുടെ ബ്രില്യൻസുകളിലൂടെ, സിനിമയുടെ ഭാഷ സാർവത്രികമായ ഒന്നാണെന്ന് തെളിയിച്ചു,’ എന്നാണ് പ്രേക്ഷകൻ എക്‌സിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ അസൗകര്യത്തിൽ ക്ഷമചോദിച്ച് പൃഥി പോസ്റ്റ്…

Read More

‘കാറിൽ കയറാൻ 22 ലക്ഷം നൽകാനും മാത്രം മണ്ടിയാണോ പത്മജ?’; പണം വാങ്ങിയിട്ടില്ലെന്ന് മുൻ ഡിസിസി അധ്യക്ഷൻ

പ്രിയങ്കാ ഗാന്ധിയുടെ തൃശൂരിലെ റോഡ് ഷോ നടത്താനായി തന്റെ കയ്യിൽ നിന്നും 22 ലക്ഷം വാങ്ങിയെന്ന പത്മജാ വേണുഗോപാലിന്റെ ആരോപണം നിഷേധിച്ച് അന്നത്തെ ഡിസിസി പ്രസിഡന്റ് എം.പി വിൻസന്റ്. കാറിൽ കയറാൻ മാത്രം 22 ലക്ഷം നൽകാനും മാത്രം മണ്ടിയാണോ പത്മജയെന്ന് അദ്ദേഹം ചോദിച്ചു. കാറിൽ കയറുന്നവരുടെ പട്ടിക തയാറാക്കിയത് പത്മജ ഉപാധ്യക്ഷയായ കെപിസിസി സമിതിയാണ്. പത്മജയുടെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും എം.പി വിൻസന്റ് പ്രതികരിച്ചു. ഇലക്ഷന് വേണ്ടി താനടക്കം പലരുടെയും അടുത്ത് നിന്നും കോൺഗ്രസ്…

Read More

ഏക സിവിൽ കോഡ് പരാമർശം: സുരേഷ് ഗോപിയ്ക്ക് മറുപടിയുമായി പിഎംഎ സലാം

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഏക സിവിൽ കോഡ് പരാമർശത്തോട് പ്രതികരിച്ച് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പാണ് സുരേഷ് ​ഗോപിയുടെ ലക്ഷ്യമെന്ന് സലാം പ്രതികരിച്ചു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. എന്നാൽ ബിജെപിയുടെ വലയിൽ വീഴില്ലെന്നും പിഎംഎ സലാം പറ‍ഞ്ഞു. യൂണിഫോം സിവിൽ കോഡ് വന്നിരിക്കുമെന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്. സിവിൽ കോഡ് വന്നിരിക്കും. കെ റെയിൽ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും…

Read More

അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ​ക്കു മ​റു​പ​ടി പ​റ​യാ​ൻ പോ​യാ​ൽ അ​തി​നു മാ​ത്ര​മേ സ​മ​യ​മു​ണ്ടാ​കു: ഹണിറോസ്

സംവിധായകൻ വിനയൻ കണ്ടെത്തിയ അതുല്യതാരമാണ് ഹണിറോസ്. അ​ഭി​ന​യ​ത്തോ​ടൊ​പ്പം ത​ന്നെ പൊ​തു​പ​രി​പാ​ടി​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് താരം. സമൂഹമാധ്യമങ്ങളിൽ നിരവധി ചിത്രങ്ങൾ താരത്തിന്‍റേതായി പുറത്തുവരാറുണ്ട്. അതിനെല്ലാം മോശം പ്രതികരണങ്ങളും ഉണ്ടാകാറുണ്ട്. ഹണിറോസ് അതൊന്നും വകവയ്ക്കാറില്ല. പക്ഷേ അടുത്തിടെ വ്യത്യസ്ത പുത്തൻ ലുക്കിലെത്തിയ ഹണിറോസിനെതിരേ വ്യാപക ട്രോളുകളാണ് പ്രചരിക്കുന്നത്.  അതോടൊപ്പം ബോഡിഷെയിമിങ്ങും നടക്കുന്നുണ്ട്. അതിനെക്കുറിച്ചെല്ലാം താരം പറയുന്നത് ഇങ്ങനെയാണ്: “ഒ​രു ജീ​വി​ത​മ​ല്ലേ​യു​ള്ളൂ, അ​തി​ൽ ന​മു​ക്ക് ഇ​ഷ്ട​മു​ള്ള​തെ​ല്ലാം ചെ​യ്യാ​ൻ പ​റ്റ​ണം. ര​സ​ക​ര​മാ​യ ട്രോ​ളൊ​ക്കെ ഒ​രു പ​രി​ധി​വ​രെ ഞാ​ന്‍ ആ​സ്വ​ദി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍…

Read More

“ഞാൻ തൃശൂർകാരനല്ലല്ലോ”: രഞ്ജിത്തിന്‍റെ പരാമര്‍ശത്തിന് മോഹന്‍ലാലിന്‍റെ മറുപടി

‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം അടുത്തിടെ വാര്‍ത്തകളില്‍‌ നിറഞ്ഞിരുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം രഞ്ജിത്ത് നടത്തിയത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.  നേര് സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് ഇത് സംബന്ധിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത്. സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ചെയ്തതെന്നും അന്ന് അതു തിരുത്താൻ ആരുമില്ലാത്തതു കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ പറഞ്ഞു. “ഞാൻ തൃശൂർകാരനല്ലല്ലോ. ആ സമയത്ത് പദ്മരാജൻ എന്ന…

Read More

അസീസിനോട് മിമിക്രി നിർത്താൻ പറഞ്ഞിട്ടില്ലെന്ന് അശോകൻ

മിമിക്രി കലാകാരനും നടനുമായ അസീസിനോട് അനുകരണം നിർത്താൻ പറഞ്ഞിട്ടില്ലെന്നും തന്റെ വ്യക്തിപരമായ കാര്യമാണ് പറഞ്ഞതെന്നും നടൻ അശോകൻ. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണെന്നും തന്നെ അനുകരിച്ചത് ഇഷ്ടമായില്ലെന്നാണ് പറഞ്ഞതെന്നും ഒരു അഭിമുഖത്തിലൂടെ അശോകൻ പറഞ്ഞു. ‘ എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടിയാണ് ഞാൻ കൊടുത്തത്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം ഉണ്ടാക്കണമെന്നില്ല. ഉണ്ടായാലും എനിക്കതിൽ വിഷമമൊന്നും ഇല്ല. ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫഷൻ നിർത്തുന്നത് എന്തിനാണ്?…

Read More

‘ക്ഷേമ പെൻഷൻ വിഹിതം മൂന്നര വർഷം പിടിച്ചു, കേന്ദ്രമന്ത്രി തെറ്റിധരിപ്പിക്കുന്നു’; മുഖ്യമന്ത്രി

കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ വിമർശനമുയർത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാര്യമല്ല. കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വർഷത്തിൽ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തിൽ കേരളത്തിൽ…

Read More

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി വി.ഡി സതീശൻ

പ്രതിപക്ഷ നേതാവെന്ന നിലയിൽ കടുത്ത ഭാഷ തന്നെ തുടരുമെന്നും മുഖ്യമന്ത്രി ആ പദവിയിലിരുന്ന് എന്താണ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പ്രതിപക്ഷ നേതാവ് കടുത്ത ഭാഷ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകി വി. ഡി സതീശൻ. ‘പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ് ഐ പ്രവർത്തകർ തല്ലിച്ചതച്ചപ്പോൾ, ഇപ്പോൾ നടന്നത് പോലെയുള്ള ക്രിമിനൽ പ്രവർത്തനം തുടരണമെന്ന് പിണറായി വിജയൻ പറഞ്ഞത് മുഖ്യമന്ത്രി പദത്തിലിരുന്നാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതിൽ ഡിവൈഎഫ് ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്…

Read More

‘ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടത് 60,000 രൂപ; അത് പറ്റില്ലെന്ന് ആദ്യമേ പറഞ്ഞു’; സന്ദീപ് വചസ്പതി

പങ്കെടുത്ത പരിപാടിയിൽ മാന്യമായ പ്രതിഫലം നൽകാതെ കബളിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയ നടി ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വചസ്പ്തി. വലിയ പ്രതിഫലം നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ ലക്ഷ്മി പ്രിയയെ ആദ്യമേ അറിയിച്ചിരുന്നെന്നും അതിന് ശേഷമാണ് താരത്തെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും സന്ദീപ് വചസ്പതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ലൈവ് വീഡിയോയിൽ പറഞ്ഞു. ലക്ഷ്മി പ്രിയ 60,000 രൂപ ആവശ്യപ്പെട്ടപ്പോൾ അത്രയും തുക നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ ലക്ഷ്മിപ്രിയയെ അറിയിച്ചിരുന്നെന്നും സന്ദീപ് പറഞ്ഞു. പരിപാടിയുടെ സംഘാടകരെ ലക്ഷ്മിക്ക്…

Read More

മാസപ്പടി പൊട്ടിത്തെറി ഉണ്ടാക്കാൻ പോകുന്നത് യുഡിഎഫിൽ; അടിയന്തര പ്രമേയം കൊണ്ടുവരാതിരുന്നത് പിണറായിയുടെ മറുപടി ഭയന്നെന്ന് എകെ ബാലൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എ കെ ബാലൻ. വിഷയം പ്രതിപക്ഷം സഭയിൽ കൊണ്ടുവരാതിരുന്നതിനെ കുറിച്ചായിരുന്നു എ കെ ബാലന്റെ പ്രതികരണം. പിണറായിയുടെ മറുപടി ഭയന്നാണ് പ്രതിപക്ഷം വിഷയം കൊണ്ടുവരാതിരുന്നത് എന്ന് എകെ ബാലൻ പറഞ്ഞു. മാസപ്പടി പൊട്ടിത്തെറി ഉണ്ടാക്കാൻ പോകുന്നത് കോൺഗ്രസിലും യുഡിഎഫിലും ആണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫിന് എന്തായിരുന്നു തടസം എന്നും എകെ ബാലൻ ചോദിച്ചു.  വിവാദം കേരള സമൂഹം പരമപുച്ഛത്തോടെയാണ്…

Read More