
‘മാസം 30 ലക്ഷം കിട്ടുന്നില്ല, ഒരു ലക്ഷം ഓണറേറിയം കിട്ടും’; സുധാകരന് കെ വി തോമസിന്റെ മറുപടി
കേരള സര്‍ക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രതിമാസം 30 ലക്ഷം രൂപയോളം കിട്ടുന്നുവെന്ന ജി സുധാകരന്‍റെ ആക്ഷേപം തള്ളി, കെ വി തോമസ് തന്നെ രംഗത്ത്. സുധാകരൻ പറഞ്ഞത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തനിക്ക് മാസം 30 ലക്ഷം കിട്ടുന്നില്ല. പ്രത്യേക പ്രതിനിധി എന്ന നിലയിൽ കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ ഓണറേറിയമാണ്. താൻ അധ്യാപകർക്കും ജനപ്രതിനിധികൾക്കും അനുവദിച്ച പെൻഷൻ വാങ്ങുന്ന വ്യക്തിയാണ്. മാസതോറും ലഭിക്കുന്നത് 1,25,000 രൂപ പെൻഷനാണ്. ഡൽഹിയിലെ പ്രതിനിധി…