‘അതിനെന്താ?, ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും ഒരു ആന്റിയാകും, ഞാന്‍ ഹോട്ട് ആണ്’; പ്രിയാമണി

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സൂപ്പര്‍ ഹിറ്റുകളിലെ നായികയായി കയ്യടി നേടിയിട്ടുണ്ട് പ്രിയാമണി. ഇപ്പോള്‍ ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ് താരം. ഷാരൂഖ് ഖാന്‍ ചിത്രം ജവാനും അജയ് ദേവഗണിന്റെ നായികയായി അഭിനയിച്ച മൈദാനുമൊക്കെ കയ്യടി നേടിക്കൊടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് പ്രിയാമണി. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ പല നടിമാരേയും പോലെ ട്രോളുകളും അധിക്ഷേപങ്ങളും പ്രിയാമണിയ്ക്കും നേരിടേണ്ടി വരാറണ്ട്. ഒരിക്കല്‍ തന്നെ പരിഹിച്ചവര്‍ക്ക് പ്രിയാമണി മറുപടി നല്‍കിയത് വൈറലായിരുന്നു. തന്റെ…

Read More

സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി; രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു; ചേലക്കരയിലെ തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് കോൺ​ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു. അതോടൊപ്പം തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിയോടും മുന്നണിയോടും ഹൃദയത്തിൽ നിന്ന് നന്ദി പറയുകയാണ്. സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി പറയുകയാണെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 2021ലെ ഇടതുപക്ഷത്തിൻ്റെ 4000ത്തോളം വോട്ടുകളിൽ മൂന്നിലൊന്ന് മാത്രമേ അവർക്ക് നേടാനായിട്ടുള്ളൂ….

Read More

തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്തെന്ന് സരിൻ; വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങൾ പടച്ചുവിട്ടു: സരിനൊപ്പം സൗമ്യയും വാർത്താസമ്മേളനത്തിൽ

സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുവെന്ന് പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. ഭാര്യ ഡോ സൗമ്യയുമായി വാർത്താസമ്മേളനത്തിനെത്തിയ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വീട്ടിലേക്കും ക്ഷണിച്ചു. വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടുമെന്ന് സരിൻ പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടാണഅ ഭാര്യയുമായെത്തി സരിൻ്റെ പ്രതികരണം വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങൾ പടച്ചുവിട്ടു. തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത് ആണ്. അവരെ ഇവിടെ നിന്ന് മാറ്റാനുള്ള പ്രയാസം കൊണ്ടാണ് മറ്റൊരു…

Read More

മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ?; ചെന്നിത്തലയ്ക്ക് മറുപടി നൽകി ശശി തരൂർ

മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് ശശി തരൂർ . ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു, താൻ പരിപാടികളിൽ പങ്കെടുക്കുന്നുെവെന്നും തരൂർ പറഞ്ഞു. ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് പറഞ്ഞോ അവരോട് ചോദിക്കണം. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ തരൂർ തിരിച്ചടിച്ചു. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി…

Read More

ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയത്, അത് മറക്കണ്ട: മന്ത്രി പി.രാജീവ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമമന്ത്രി പി.രാജീവ്. ഗവർണർക്ക് ചാൻസലറായി പ്രവർത്തിക്കാനുള്ള അധികാരം നിയമസഭ നൽകിയതാണെന്ന് പി.രാജീവ് പറഞ്ഞു.  ഗവർണർ തന്നെ ചാൻസലർ ആകണമെന്ന് യുജിസി റെഗുലേഷനിൽ ഇല്ല. നിയമസഭ നൽകുന്ന പദവിയാണ് അത്. സർവകലാശാലയിൽ ഗവർണർക്ക് അധികാരമെന്നല്ല, ചാൻസലർക്ക് അധികാരമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്.  സർവകലാശാലയെ പറ്റി സംസാരിക്കുമ്പോൾ അവിടെ ഗവർണറില്ല, ചാൻസലർ മാത്രം. പിരിച്ചുവിടാനുള്ള അധികാരം എല്ലാവർക്കും ഉണ്ടെന്നും പി.രാജീവ് വ്യക്തമാക്കി.  രണ്ട് ദിവസമായി താന്‍ ഭരണഘടന കൂടുതല്‍ പഠിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിയമമന്ത്രിക്ക്…

Read More