
കുവൈത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ വൈകാതെ ആരംഭിക്കും
കുവൈത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ വൈകാതെ ആരംഭിക്കും. ഇതിന്റെ നടപടി ക്രമങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയോഗം വിലയിരുത്തി. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ സെയ്ഫ് പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ശരീദ അൽ മൗഷർജി ഇക്കാര്യം വ്യക്തമാക്കി. തെരുവുകളുടെ അറ്റകുറ്റപ്പണികൾ ഉടനടി ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ…