
കെപിസിസി പുനഃസംഘടന; കെ സുധാകരനെ മാറ്റുന്നതിനെ ചൊല്ലി കോൺഗ്രസ്സിൽ ഭിന്നത
കെപിസിസി പുനഃസംഘടനയിൽ അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലി കോൺഗ്രസ്സിൽ ഭിന്നത. കെ സുധാകരനെ അടക്കം മാറ്റി അടിമുടി അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം. എന്നാൽ മാറാൻ തയ്യാറാകാത്ത സുധാകരൻ താഴെ തട്ടിലെ പുനഃസംഘടനക്കുള്ള നീക്കം തുടങ്ങി. നേതൃതലത്തിലെ അഴിച്ചുപണിക്കുള്ള സമയം അതിക്രമിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പാലക്കാട്ടെ മിന്നും ജയം പോരെ തിരികെ അധികാരത്തിലേക്കെത്താനെന്നാണ് കെപിസിസി വിലയിരുത്തൽ. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനയിൽ സമൂലമാറ്റമെന്ന ആവശ്യം ശക്തം. അധ്യക്ഷനെ അടക്കം മാറ്റിയുള്ള അഴിച്ചുപണിയെന്ന ആവശ്യം…