
ഇജാറിൽ പുതിയ മാറ്റം; കെട്ടിടങ്ങൾ വാടകക്കെടുക്കുമ്പോൾ വാടകക്കാരൻ ഗ്യാരന്റി പണം നൽകണം
സൗദിയില്‍ വീടുകളും കെട്ടിടങ്ങളും വാടകക്ക് എടുക്കുമ്പോള്‍ ഗ്യാരന്റിയായി നിശ്ചിത തുക വാടകക്കാരന് കെട്ടിവക്കണമെന്ന് നിര്‍ദേശം. കരാര്‍ അവസാനിപ്പിക്കുന്ന സമയത്ത് ഇത് കെട്ടിട ഉടമക്കോ വാടകക്കാരനോ നിയമാടിസ്ഥാനത്തിൽ തിരികെ ലഭിക്കും. വാടകക്കെടുക്കുന്ന വസ്തുവകകള്‍ കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിതെന്ന് ഇജാര്‍ പ്ലാറ്റ്ഫോം വ്യക്തമാക്കുന്നു. ഇതിനായി ഇജാർ പ്ലാറ്റ്ഫോമിൽ പണമടക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പണം കെട്ടിട ഉടമക്ക് ലഭിക്കാതെ ഇജാർ വാലറ്റിലാണ് സൂക്ഷിക്കുക. കരാർ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ, രണ്ട് കക്ഷികളുടെയും അംഗീകാരത്തിന് ശേഷം…