
അബൂദാബി എമിറേറ്റിലെ വാടക സൂചിക വിവരങ്ങൾ ഇനി സുതാര്യം
അബൂദബി എമിറേറ്റിലെ വാടക നിരക്കുകൾ താമസക്കാർക്ക് വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഔദ്യോഗിക വാടക സൂചിക പുറത്തിറക്കി. എമിറേറ്റിലെ പ്രോപ്പർട്ടികളുടെ വാടക വ്യക്തമാക്കുന്ന സൂചിക അബൂദബി റിയൽ എസ്റ്റേറ്റ് സെൻ്ററാണ് പുറത്തിറക്കിയത്.അബൂദബിയിലെ വിവിധ മേഖലകളിലെ വാടക ഈ പ്ലാറ്റ്ഫോമിലൂടെ അറിയാനാവും. വാടകക്കാർക്കും ഭൂവുടമകൾക്കും സേവനം നൽകുന്ന ഈ പ്ലാറ്റ്ഫോം വിപണി സുതാര്യത വർധിപ്പിക്കാനും അതിവേഗം വളരുന്ന റിയൽ എസ്റ്റേറ്റ് വിപണിയുടെ സ്ഥിരതയെ സഹായിക്കാനുമാണ് രൂപകൽപന ചെയ്തിട്ടുള്ളത്. നഗരത്തിലെ കെട്ടിടങ്ങളുടെ ത്രൈമാസ വാടക നിരക്കാണ് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നത്. താമസ, വാണിജ്യ,…