കളര്‍കോട് അപകടം; ഷാമിൽ ഖാന് 1000 രൂപ വാടക നൽകി; വാഹന ഉടമക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടിയെടുക്കും

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ വാഹന ഉടമ ഷാമിൽ ഖാനെതിരെ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. വാഹനം നൽകിയത് വാടകക്കാണെന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. വാടകയായ 1000 രൂപ വിദ്യാർത്ഥിയായ ഗൗരിശങ്കർ വാഹന ഉടമ ഷാമിൽഖാന് ഗൂഗിൾ പേ ചെയ്ത് നൽകിയതായി വ്യക്തമായിട്ടുണ്ട്. പോലീസും മോട്ടോർ വാഹനവകുപ്പും ബാങ്കിൽ നിന്ന് പണമിടപാട് വിവരങ്ങൾ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാടക വാങ്ങിയല്ല കാർ നൽകിയതെന്നായിരുന്നു ഷാമിൽ ഖാന്റെ ആദ്യമൊഴി  വാഹന ഉടമ ഷാമിൽ ഖാന് റെൻ്റ് ക്യാബ്…

Read More

വാടകയ്ക്ക് കാമുകി; നിരക്കുകൾ പുറത്തുവിട്ട് യുവതി, സോഷ്യൽ മീഡിയയിൽ വൈറൽ പോസ്റ്റ്

കാമുകനെയോ കാമുകിയെയോ ഒക്കെ വാടകയ്ക്ക് ലഭിക്കുന്ന രീതി ഇന്ന് ജപ്പാനിലൊക്കെ നിലവിലുണ്ട്. എന്നാൽ ഇന്ത്യയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ അപൂർവമാണെന്ന് തന്നെ പറയാം. എന്നാൽ ഒരു യുവതി പങ്കുവച്ച ഇൻസ്റ്റഗ്രാം റീൽസിൽ ജപ്പാനിലേതിന് സമാനമായ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കും സംഭവം തുടക്കമിച്ചു.@divya_giri__എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വാടക കാമുകിയാകാൻ തയ്യാറാണെന്ന് അറിയിച്ച് യുവതി റീൽ പങ്കുവച്ചിരിക്കുന്നത്. സിംഗിളാണോ, ഡേറ്റിന് പോകാൻ തയ്യാറാണോ, എന്നെ വാടകയ്‌ക്കെടുക്കാം എന്ന് യുവതി വ്യക്തമാക്കുന്നു….

Read More

സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടക ഈജാർ വഴി മാത്രം; ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിൽ

സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക നല്‍കുന്നതും സ്വീകരിക്കുന്നതും ഡിജിറ്റലൈസ് ചെയ്തു. സര്‍ക്കാര്‍ വാടക പ്ലാറ്റ്‌ഫോമായ ഈജാര്‍ വഴി പണമിടപാടുകള്‍ നടത്തണമെന്ന് ഈജാര്‍ കേന്ദ്രം വ്യക്തമാക്കി. ജനുവരി പതിനഞ്ച് മുതല്‍ ഈജാര്‍ പ്ലാറ്റ് ഫോം വഴിയല്ലാതെ നല്‍കുന്ന വാടക ഇടപാടുകള്‍ക്ക് സാധുതയുണ്ടാവില്ലെന്നും അതോറിറ്റി അറിയിച്ചു. സൗദിയില്‍ കെട്ടിട വാടക ഇടപാടുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഡിജിറ്റല്‍ വാടക ഇടപാട് സേവനം നിര്‍ബന്ധമാക്കി. കെട്ടിട വാടക കരാറുകള്‍ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ നടപ്പിലാക്കിയ ഈജാര്‍ പ്ലാറ്റ് ഫോം വഴി പണമിടപാടുകള്‍…

Read More