
ഹമദ് ജനറൽ ആശുപത്രി അടിമുടി മാറുന്നു ; നവീകരണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും
ഖത്തറിന്റെ ആരോഗ്യ മേഖലയുടെ നട്ടെല്ലായ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ഹമദ് ജനറൽ ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ നവീകരണത്തിന് തയാറെടുക്കുന്നു.അടുത്ത മൂന്നു വർഷത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.ഒന്നാംഘട്ട പ്രവൃത്തികൾ അടുത്ത വർഷത്തോടെ ആരംഭിക്കുമെന്ന് എച്ച്.എം.സി ചീഫ് ഓഫ് ഹെൽത്ത് ഫെസിലിറ്റീസ് ഡെവലപ്മെന്റ് ഹമദ് നാസർ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു. ജനറൽ ആശുപത്രിയിലെ രണ്ട് ഇൻപേഷ്യന്റ് കെട്ടിടങ്ങളും ഗ്രൗണ്ട് നിലയും നവീകരിക്കുന്നതിനായിരിക്കും ഒന്നാംഘട്ടത്തിൽ ശ്രദ്ധ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആശുപത്രി സേവനങ്ങളൊന്നും തടസ്സപ്പെടാതെയാവും വിവിധ പ്രവൃത്തികൾ…