
‘അഭിനയിപ്പിക്കാത്തതിൽ നടിക്ക് നീരസം, നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു’; നിരപരാധിയാണെന്ന് സംവിധായകൻ രഞ്ജിത്ത്
ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. താൻ നിരപരാധിയാണെന്ന് ഹർജിയിൽ രഞ്ജിത്ത് വ്യക്തമാക്കുന്നു. കേസിൽ തന്നെ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും സംഭവം നടന്നെന്ന് പറയുന്ന സമയം കഴിഞ്ഞ് 15 വർഷത്തിനു ശേഷമാണ് പരാതി നൽകിയിട്ടുള്ളത് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയശേഷം സിനിമാ ചർച്ചയ്ക്കിടെ രഞ്ജിത്ത് ലൈംഗികമായ ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. തുടർന്ന് അവർ രഞ്ജിത്തിനെതിരെ പരാതി നൽകുകയും ചെയ്തു. ഇതിനു…