‘സണ്ണി വെയ്നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസർ എന്ന നിലയില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്’: രഞ്ജിനി കുഞ്ചു

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായും നർത്തകിയുമായ രഞ്ജിനി കുഞ്ചുവിന് ആരാധകർ ഏറെയാണ്. നടൻ സണ്ണി വെയ്‌നാണ് രഞ്ജിനിയുടെ ഭർത്താവ്. എന്നാല്‍ സണ്ണി വെയ്നൊപ്പം രഞ്ജിനി പൊതുവേദികളില്‍‌ പ്രത്യക്ഷപ്പെടാറില്ല. ഇപ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. സണ്ണി വെയ്നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസർ എന്ന നിലയില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് രഞ്ജിനി പറഞ്ഞത്. ഒരുമിച്ച്‌ പരിപാടിയില്‍ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം തിരക്കാണെന്നും ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കി. ‘ഞങ്ങള്‍ രണ്ടാളും ഓടി നടന്ന ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. സണ്ണി വെയ്നിന്റെ…

Read More