അഹമ്മദ് നഗറിന്റെ പേര് അഹല്യാ നഗർ എന്ന് പുനർനാമകരണം ചെയ്യുന്നു; പേരുമാറ്റം അംഗീകരിച്ച് കേന്ദ്രം

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേരുമാറ്റം കേന്ദ്രസർക്കാർ അംഗീകരിച്ചു. ഗസറ്റ് വിജ്ഞാപനത്തോടെ ജില്ലയുടെ പേരുമാറ്റം ഔദ്യോഗികമായി നിലവിൽവരും. മഹാരാഷ്ട്ര സർക്കാർ ജില്ലയുടെ പേര് അഹല്യാ നഗർ എന്നാക്കി മാറ്റിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ദോർ ഭരിച്ചിരുന്ന അഹല്യാ ഭായ് ഹോൾക്കറുടെ ബഹുമാനാർഥമാണ് ജില്ലയുടെ പേര് അഹല്യാ നഗർ എന്നാക്കി മാറ്റിയത്. അഹല്യാഭായ് ഹോൾക്കറുടെ 298-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2023 മെയ് മാസത്തിൽ അഹമ്മദ് നഗറിൽ നടന്ന ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ ജില്ലയുടെ പേരുമാറ്റം പ്രഖ്യാപിച്ചത്….

Read More

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റും; സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു

തിരുവനന്തപുരത്തെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റും. സംസ്ഥാന സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനിമുതൽ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും അറിയപ്പെടും. 2023ൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ ശുപാർശയാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ജൂലായ് 26നാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്രത്തിന്റെ കത്ത് കേരളത്തിന് ലഭിച്ചത്. ഇതോടെ തിരുവനന്തപുരം സെൻട്രലിന് പുറമേ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കൂടി തിരുവനന്തപുരത്ത് ഉണ്ടാകും. നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി…

Read More

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപം’: അശോക ഹാൾ ഇനി ‘അശോക മണ്ഡപം’

രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്റേയും അശോക ഹാളിന്റേയും പേര് മാറ്റി. ദർബാർ ഹാളിന്റെ പേര് ‘ഗണതന്ത്ര മണ്ഡപ’മെന്നും അശോക ഹാൾ, ‘അശോക മണ്ഡപ’മെന്നുമാണ് പുനർനാമകരണം ചെയ്തത്. ഇത് അറിയിച്ച് രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പ് ഇറക്കി. രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന തരത്തിൽ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു. ദേശീയ അവാർഡുകളുടെ വിതരണമടക്കം പ്രധാന ചടങ്ങുകളുടേയും ആഘോഷങ്ങളുടേയും വേദിയാണ് ദർബാർ ഹാൾ. ഇന്ത്യ റിപ്പബ്ലിക്കായതോടെ ദർബാർ എന്ന വാക്കിന്റെ പ്രസക്തി…

Read More

ആഗ്രയിൽ ജമാ മസ്ജിദ് മെട്രോസ്റ്റേഷൻ ഇനി മംഗമേശ്വർ സ്റ്റേഷൻ; പേര് മാറ്റി സർക്കാർ

ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തർപ്രദേശ് സർക്കാർ. ജമാ മസ്ജിദ് മെട്രോ സ്റ്റേഷനെ മംഗമേശ്വർ മെട്രോ സ്റ്റേഷൻ എന്നാണ് പുനർനാമകരണം ചെയ്തത്. തൊട്ടടുത്ത മംഗമേശ്വർ ക്ഷേത്രത്തോടുള്ള ആദര സൂചകമായാണ് പേരുമാറ്റിയതെന്നാണ് സർക്കാർ പറയുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് പേര് മാറ്റിയതെന്ന് ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ (യുപിഎംആർസി) ഡെപ്യൂട്ടി ജനറൽ മാനേജർ പ്രതികരിച്ചു. പേര് മാറ്റാൻ നേരത്തേ നിർദേശം നൽകിയിരുന്നുവെന്നും ഇപ്പോഴാണ് പ്രദർശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആഗ്ര മെട്രോ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ…

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണമെന്ന് ശശി തരൂർ

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കണമെന്നു ശശി തരൂർ എംപി. കെ.കരുണാകരനാണു നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർഥ്യമാക്കിയത്. അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം സംഭവിക്കില്ലായിരുന്നെന്നും കെപിസിസി ആസ്ഥാനത്തു നടന്ന കരുണാകരൻ സെന്റർ മന്ദിര നിർ‌മാണ പ്രവർത്തന ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു സംസാരിക്കവേ തരൂർ പറഞ്ഞു. ”രാജ്യത്തെ 80 ശതമാനം എയർപോർട്ടുകളുടെയും പേരുകൾ വ്യക്തികളുടേതാണ്. വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കുന്നതിൽ മടിക്കണ്ടതില്ല. ആദ്യമായി ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ എന്നെ…

Read More

‘പേര് ഭാരതം എന്നാക്കും, താല്‍പര്യമില്ലാത്തവര്‍ക്ക് ഇന്ത്യ വിട്ടുപോകാം’: ബിജെപി നേതാവ്

ഇന്ത്യയുടെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും പേരുമാറ്റത്തില്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും ബിജെപി നേതാവ്. പശ്ചിമബംഗാളിലെ മേദിനിപുരില്‍ നിന്നുള്ള പാര്‍ലമെന്റംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ദിലീപ് ഘോഷാണ് വിവാദ പ്രസ്താവന നടത്തിയത്. പശ്ചിമബംഗാളിൽ അധികാരത്തിൽ വന്നാൽ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ പ്രതിമകള്‍ നീക്കംചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഖരഗ്പുരില്‍ ഞായറാഴ്ച നടന്ന ‘ചായ് പെ ചര്‍ച്ച’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ബിജെപിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഘോഷിന്റെ പ്രസ്താവന. “പശ്ചിമബംഗാളില്‍ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍…

Read More