
തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കും; കേന്ദ്രമന്ത്രി
തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരബാദിന്റെ പേര് മാറ്റുമെന്ന് കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രിയും തെലങ്കാന ബി.ജെ.പി. അധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡി. ഹെദരബാദിന്റെ പേര് ‘ഭാഗ്യനഗർ’ എന്നാക്കി മാറ്റുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഞങ്ങൾ അധികാരത്തിലെത്തിയാൽ ഹൈദരബാദിന്റെ പേര് മാറ്റും. ആരാണ് ഹൈദർ എന്നാണ് എന്റെ ചോദ്യം. എവിടെ നിന്നാണ് ഹൈദർ വന്നത്? നമുക്ക് അയാളുടെ പേര് ആവശ്യമുണ്ടോ? ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഉറപ്പായും ഞങ്ങൾ ‘ഹൈദറി’നെ മാറ്റി നഗരത്തിന്റെ പേര് ഭാഗ്യനഗർ എന്നാക്കും’,കിഷൻ റെഡ്ഡി പറഞ്ഞു. ‘മദ്രാസിന്റെയും…