
‘എനിക്ക് കിട്ടിയതിന്റെ 3 ഇരട്ടിയായിരുന്നു അന്ന് ജ്യോതികയുടെ പ്രതിഫലം’; സൂര്യ
തെന്നിന്ത്യയിലെ പ്രിയ താരജോഡിയാണ് തമിഴ് നടന്‍ സൂര്യയും ഭാര്യ ജ്യോതികയും. ഇരുവരും തമ്മിലുള്ള സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം എല്ലാവര്‍ക്കും മാതൃകയാക്കാന്‍ കഴിയുന്നതാണ്. ഇക്കാര്യം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂര്യ പറഞ്ഞ കാര്യങ്ങള്‍. ഒരു കാലത്ത് ജ്യോതിക വാങ്ങിയ പ്രതിഫലം തനിക്ക് ലഭിച്ചിരുന്നതിനേക്കാള്‍ മൂന്നിരട്ടിയാണെന്നാണ് സൂര്യ പറഞ്ഞത്. നായകനെന്ന് സ്വയം വിളിക്കാന്‍ തക്കനിലയിലേക്ക് താന്‍ വളരാന്‍ പിന്നേയും ഒരുപാട് സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 1999-ലെ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ഓര്‍മകളാണ് സൂര്യ…